സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ സ്‌റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തിയ വമ്പൻ ചിത്രമായിരുന്നു ബാഷ. 1995 ൽ ഇറങ്ങിയ ഈ ചിത്രം ഇന്ത്യ മുഴുവൻ തകർപ്പൻ വിജയമായിരുന്നു നേടിയത്. ബാഷയിലെ രജനികാന്തിന്റെ ഡയലോഗുകൾക്കും ആക്ഷനുമെല്ലാം ഇന്നും ആരാധകരേറെയാണ്.
മികച്ച ഗാനങ്ങളും ബാഷയുടെ പ്രത്യേകതയായിരുന്നു. നാൻ ഓട്ടോക്കാരൻ എന്ന ഗാനം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിൽ രജനികാന്ത് അവതരിപ്പിച്ച നായക കഥാപാത്രമായ ബാഷക്കൊപ്പം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടൻ ചരൺ രാജ് അവതരിപ്പിച്ച ബാഷയുടെ സുഹൃത്തായ അൻവറും ഇത്തരത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ് ചരൺ രാജ്. അൻവറിനായി ആദ്യം പരിഗണിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ആയിരുന്നെന്നും പിന്നീടാണ് ആ വേഷം തനിക്ക് ലഭിക്കുന്നതെന്നും വെളിപ്പെടുത്തുകയാണ് ചരൺ ഇപ്പോൾ.
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരൺ രാജിന്റെ വാക്കുകൾ ഇങ്ങനെ:
അത് മമ്മൂട്ടി ചെയ്യാനിരുന്ന കഥാപാത്രമായിരുന്നെന്ന് രജനി സാർ എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് അവർ രണ്ട് പേരും ദളപതിയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നല്ലോ. അതുകൊണ്ട് പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. അങ്ങനെയാണ് തനിക്ക് അൻവറാകാൻ അവസരം ലഭിച്ചത്.
ആ വേഷത്തിന് ഏറെ അഭിനന്ദനം ലഭിച്ചുവെന്നും പ്രേക്ഷകർ ഏറ്റെടുത്ത വേഷമായിരുന്നു അത്. സിനിമയിൽ അധിക നേരമൊന്നും താൻ കടന്നുവരുന്നില്ലെങ്കിലും ജനങ്ങൾ ആ വേഷം ഇന്നും ഓർക്കുന്നുണ്ടെന്നും ചരൺ രാജ് വ്യക്തമാക്കുന്നു.
.
ബാഷയിൽ അൻവറിന്റെ മ, രണ മാണ് സിനിമയുടെ ഗതി മാറ്റിമറിക്കുന്നത്. മാണിക്യത്തിൽ നിന്നും മാറി, ബാഷ എന്ന ഡോണിന്റെ പിറവിക്ക് തന്നെ കാരണമാകുന്നത് ഈ മ, രണ മാണ്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ മാർക്ക് ആന്റണിയുടെ ഗുണ്ടകളെ മാണിക്കവും അൻവറും ചേർന്ന് ചോദ്യം ചെയ്തതിനെ തുടർന്ന് അൻവർ കൊ, ല്ല പ്പെ, ടുന്നു.
അൻവറിന്റെ മ, ര ണത്തിൽ പ്രതികാരം ചെയ്യാൻ മാണിക്യം തയ്യാറാകുന്നതും തുടർന്നുള്ള ഭാഗങ്ങളും ചിത്രത്തിലെ ഫ്ളാഷ് ബാക്ക് രംഗങ്ങളിൽ കടന്നുവരുന്നത് തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. നഗ്മ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.