ഈ ലോകത്ത് എന്റ അമ്മയാണ് എന്റെ ലോകം, അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി സംയുക്ത വർമ്മ

350

ഹിറ്റ്മേക്കർ സത്യൻ അന്തിക്കാട് സംവിധാനം ചെയത് 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് സംയുക്ത വർമ്മ. പിന്നീട് താരം അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. മൂന്നുവർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്ന നടി 18 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.

ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സംയുക്ത അടുത്ത വർഷവും അതേ പുരസ്‌കാരം നേടിയെടുത്തു. നായികയായി തിളങ്ങിനിൽക്കുമ്പോഴായിരുന്നു ബിജു മേനോനുമായി സംയുക്ത വർമ്മ പ്രണയത്തിലായതും വിവാഹിതയാവുകയും ചെയ്തത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതേ സമയം ദിലീപ് നായകനായ കുബേരനിലാണ് സംയുക്ത വർമ്മ അവസാനമായി അഭിനയിച്ചത്.

Advertisements

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ബിജുമേനോനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അതേ സമയം വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ഇന്നും മലയാളികളുടെ പ്രിയതാരമാണ് സംയുക്ത മേനോൻ. സംയുക്തയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്. വിവാഹ ശേഷം അഭിനയലോകത്ത് നിന്ന് മാറിയെങ്കിലും പൊതു വേദികളിലെല്ലാം താരമിപ്പോഴും സജീവമാണ്. കേവലം മൂന്ന് വർഷം മാത്രമേ സിനിമയിൽ അഭിനയിച്ചുള്ളൂവെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധക മനസിൽ കയറിപ്പറ്റാൻ അവർക്ക് സാധിച്ചു. അത് തന്നെയാണ് അവരുടെ തിരിച്ചു വരവിനായി സിനിമാ ലോകം കാത്തിരിക്കുന്നതും.

ALSO READ
ആരൊക്കെ ആയിരുന്നു എന്റെ കാമുകന്മാരെന് എനിക്ക് തന്നെ അറിയില്ല; വെളിപ്പെടുത്തലുമായി സംഗീത ബിജ്ലാനി

അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സംയുക്ത താരമാണ്. യോഗ അഭ്യാസി കൂടിയായ സംയുക്തയുടെ വിശേഷങ്ങൾ ഒക്കെയും അതി വേഗം വൈറൽ ആകാറും ഉണ്ട്. ഇപ്പോഴിതാ തന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംയുക്ത വർമ്മ. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റായാണ് നടി അമ്മയ്ക്ക് ജൻമ ദിനാശംസകൾ നേർന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയണ്.

ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്. ജന്മദിനാശംസകൾ എന്നാണ് സംയുക്ത കുറിച്ചത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2002 നവംബർ 21 നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വർമ്മയും കണ്ടുമുട്ടുന്നത്.

ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ എന്ന ചിത്രത്തിലൂടെയായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും വീണ്ടും ഒന്നിച്ചത്. ഈ സിനിമയും ശ്രദ്ധേയമായിരുന്നു. മഴ ഇറങ്ങിയതിന് പിന്നാലെ ആ വർഷം തന്നെ മധുരനൊമ്പരക്കാറ്റ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലും ഇരുവരും നായിക നായകന്മാരായി അഭിനയിച്ചു. ശേഷം മേഘമൽഹാറാണ് ഈ കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമ.

അടുപ്പിച്ച് അടുപ്പിച്ച് സിനിമകൾ വന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ വന്നു. മേഘമൽഹാറിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങൾ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങൾ തിരിച്ചറിഞ്ഞതെന്ന് ബിജു മേനോൻ പറഞ്ഞിട്ടുണ്ട്. അതേ സമയം മകൻ സിനിയലെത്തുമോ എന്ന കാര്യത്തിൽ അടുത്തിടെ സംയുക്ത അഭിപ്രായം പറഞ്ഞിരുന്നു.

ALSO READ
വല്ലപ്പോഴും കണ്ടിട്ടുണ്ടെന്നല്ലാതെ അത്ര വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഇപ്പോൾ അങ്ങനല്ല: പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത് കേട്ടോ

ഒരഭിമുഖത്തിൽ മകൻ ദക്ഷിനെ സ്‌ക്രീനിൽ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സംയുക്തയുടെ മറുപടിയി ഇങ്ങനെ ആയിരുന്നു: ദക്ഷിന് അഭിനയിക്കാൻ ഇഷ്ടമാണ്. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. ഒരുപാട് നിറങ്ങളുള്ള ലോകം. കുട്ടികളല്ലേ. അഛൻ അഭിനയിക്കുന്നത് കാണുമ്പോൾ അവർക്കും ആഗ്രഹം തോന്നാം. ഞാനെപ്പോഴും ദക്ഷിനോട് പറയാറുണ്ട്.

നമുക്ക് എത്ര കഴിവുണ്ടായിട്ടോ നമ്മൾ എത്ര കഠിനാദ്ധ്വാനം ചെയ്തിട്ടോ കാര്യമില്ല. തലേവര എന്നൊരു കാര്യമുണ്ട്.
അതുണ്ടെങ്കിലേ നമുക്ക് സിനിമാ രംഗത്ത് നിലനിൽക്കാനാകുമെന്ന്. കഴിവുള്ള ഒരുപാട് പേർ സിനിമയിൽ എത്താതെ പോയിട്ടുണ്ട്. സിനിമയിൽ നമ്മൾ കാണുന്നവരേക്കാൾ കണ്ടിട്ടുള്ളവരേക്കാൾ കഴിവുള്ള എത്രയോ പേർ. ചില സമയത്ത് കഴിവും കഠിനാധ്വാനവും മാത്രം പോരാതെ വരും സിനിമയിൽ. തലേവര കൂടി വേണം. അതു കൊണ്ട് തന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ട് കണ്ണ് മഞ്ഞളിക്കേണ്ടന്നാണ് ഞാൻ ദക്ഷിനോട് പറയാറുള്ളതെന്നും സംയുക്ത വർമ്മ പറഞ്ഞിരുന്നു.

Advertisement