വിവാഹശേഷം മതംമാറാൻ കഴിയില്ലെന്ന് ഞാനാദ്യമേ പറഞ്ഞിരുന്നു: മതം മാറാതെ ദാമ്പത്യ ജീവിത്തതിൽ മൂന്ന് വർഷം പൂർത്തിയാക്കി പ്രിയാമണിയും മുസ്തഫയും

5507

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി പ്രിയാമണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ പ്രിയാമണിയുടെ കുടുംബ വേരുകൾ പാലക്കാട്ടാണ്. ബോളിവുഡ് താരസുന്ദരി വിദ്യാ ബാലൻ പ്രിയാമണിയുടെ ബന്ധുകൂടിയാണ്.

നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ ബിസിനസുകാരനായ മുസ്തഫയെയാണ് പ്രിയാമണി വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. കഴിഞ്ഞ ദിവസം മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച താരത്തിന് ആശംസകളുമായി ധാരാളം ആരാധകരെത്തിയിരുന്നു.

Advertisements

2107 ആഗസ്റ്റ് 24 ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തത് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു പ്രിയാമണി മുസ്തഫ വിവാഹം നടന്നത്. തമാശയും മൂഡ് സ്വിംഗ്സും ക്രേസി ഐഡിയകളുമൊക്കെയായി സോൾ മേറ്റ്സായി മാറിയിരിക്കുകയാണ് ഞങ്ങൾ എന്നാണ് പ്രിയാമണി വിവാഹ വാർഷിക ദിനത്തിൽ പറഞ്ഞത്.

ഹാപ്പി തേർഡ് ആനിവേഴ്സറി മൈ ലവ് എന്ന് പറഞ്ഞായിരുന്നു താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ചിത്രങ്ങൾ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് പ്രിയാമണിക്കും മുസ്തഫയ്ക്കും ആശംസ നേർന്ന് എത്തിയിട്ടുള്ളത്.

നടി സ്നേഹയായിരുന്നു പ്രിയാമണിക്ക് ആശംസയെന്ന് പറഞ്ഞ് ആദ്യമെത്തിയത്. പ്രിയാജിക്കും മുസ്തഫ ബ്രോയ്ക്കും ആശംസയുമായി ശ്രിനിഷ് അരവിന്ദും എത്തിയിരുന്നു. ചാന്ദ്നി, ആര്യ, പേളി മാണി, സരയു മോഹൻ, ശ്രുതി ലക്ഷ്മി, നീരവ് ബവ്ലേച തുടങ്ങി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിരുന്നത്.

ആശംസ നേർന്നവരോടെല്ലാം പ്രിയാമണി നന്ദി പറഞ്ഞിരുന്നു. നായകന്മാരോട് താൻ അടുത്ത് ഇടപെഴകി അഭിനയിക്കുന്നത് ഭർത്താവ് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ലെന്ന് പ്രിയാ മണി നേരത്തെ തുറന്നു പറഞ്ഞിരുന്നു. പ്രണയത്തിലായ ചില നടിമാരോട് ഞാൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് നമ്മുടെ ജോലിയല്ലേ,ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതിലൊന്നും പ്രശ്നമില്ലെന്നാണ് അവർ പറയുന്നതെന്നും നടി പറയുന്നു.

എന്റെ ഭർത്താവ് അങ്ങനെയല്ല. ഓൺ സ്‌ക്രീൻ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കും. മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും മരുമകളുടെ കിസിംഗ് സീനുകൾ ഇഷ്ടപ്പെടാൻ വഴിയില്ലല്ലോ.
മുസ്തഫയ്ക്ക് ഒപ്പം ദീപാവലിയും ക്രിസ്മസും ന്യൂഇയറും ആഘോഷമാക്കാറുണ്ടെന്ന് പ്രിയാമണി പറയുന്നു. അവരുടെ കുടുംബത്തിന്റെ വലിയ ആഘോഷങ്ങളിലൊന്ന് ഈദാണ്.

ആ ദിവസം എല്ലാവർക്കും ഈദ് മുബാറക്ക് പറയും. പക്ഷേ, ഇന്നുവരെ ഞാൻ നോമ്പേടുത്തിട്ടില്ല. ഞങ്ങൾ രണ്ട് മതത്തിൽ നിന്നുള്ളവരാണ്. വിവാഹശേഷം മതംമാറാൻ കഴിയില്ലെന്ന് ഞാനാദ്യമേ പറഞ്ഞിരുന്നു. എനിക്ക് വേണ്ടി മുസ്തഫയും മതം മാറേണ്ട കാര്യമില്ല. ആ അഭിപ്രായത്തോട് മുസ്തഫ യോജിച്ചു

പക്ഷേ, ഒരു ദിവസമെങ്കിലും എന്നെക്കൊണ്ട് നോമ്പെടുപ്പിക്കാൻ പുള്ളി പല ശ്രമങ്ങളും നടത്തി. വേണമെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കാം. പക്ഷേ, വെള്ളം കുടിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചെന്നും പ്രിയാമണി പറഞ്ഞു

Advertisement