ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ തുടക്കത്തിൽ തന്നെയുള്ള വ്യക്തിയാണ് അനു സിതാര.
ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയത്. ശാലീനതയുടെ പര്യായമാണെങ്കിലും വേറിട്ട മോഡേൺ വേഷങ്ങളിലും നടി തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഏറെ ഭംഗിയുള്ള നടി എന്ന് യുവനടൻ ഉണ്ണി മുകുന്ദൻ പോലും വിശേഷിപ്പിച്ചിട്ടുണ്ട് നടിയെ
അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്.
കുറച്ചു സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ താരമാണ് അനു സിതാര. താരത്തിന് മികച്ച പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
തന്റെയും വിഷ്ണുവിന്റെയും പ്രണയകഥകളെക്കുറിച്ചും മാതാപിതാക്കളുടെ മിശ്ര വിവാഹത്തെക്കുറിച്ചുമൊക്കെ താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. ലോക്ക്ഡൗൺ ആയതുമുതൽ താരം സ്വന്തം വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി സമയം കണ്ടെത്തുകയും ചെയ്തിരുന്നു.
സിനിമാ തിരക്കുകൾക്കിടയിലും താരം നൃത്താഭ്യാസം മുടക്കാറില്ല.നല്ലൊരു നർത്തകി കൂടിയാണ് അനു സിത്താര. അനു സിത്താര ഗർഭിണിയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനു സിത്താര.
സത്യാവസ്ഥ വെളിപ്പെടുത്തി താരം എത്തിയത് സമൂഹമാധ്യമത്തിലൂടെയാണ്. താരം തന്റെ ഔദ്യോഗിക പേജിലൂടെ വ്യാജവാർത്തയെ തള്ളിയ അനു വാർത്തയുടെ സ്ക്രീൻഷോട്ടും പങ്കുവച്ചു. അമ്മയാകുന്ന സന്തോഷത്തിൽ അനു സിത്താര എന്ന തരത്തിലായിരുന്നു ഒരു ഓൺലൈൻ പേജിൽ വന്ന വാർത്ത.
ഉടൻ തന്നെ വാർത്ത പ്രചരിക്കുകയും ചെയ്തു. അതോടെയാണ് വാർത്ത വ്യാജമാണെന്ന വിശദീകരണവുമായി അനു രംഗത്തെത്തിയത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ അനുവിന്റെ ഭർത്താവ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ്. കഴിഞ്ഞ ദിവസം തനിക്കൊരു കുഞ്ഞുണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി മാത്രമേ കുഞ്ഞിനെ വളർത്തൂ എന്ന് അനു സിത്താര പറഞ്ഞിരുന്നു.
ജാതിയുടെയും മതത്തിന്റേയും കോളം പൂരിപ്പിക്കേണ്ടാത്ത സ്ക്കൂളിലേ ചേർക്കൂ.പതിനെട്ട് വയസ്സ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനം എടുക്കട്ടേയെന്നും അനു സിതാര പറയുന്നു. അങ്ങനെയൊരാൾ എന്നാണ് വരുന്നതെന്ന ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
അതറിയില്ല,എല്ലാം ദൈവത്തിന്റെ ഹിതം പോലെ എന്തായാലും സമയം ഉണ്ടല്ലോ. ഏതായാലും സ്വപ്നം കണ്ടത് പോലുള്ളഒരു വീട് തന്നെ പണിതിരിക്കുകയാണ് അനു സിത്താരയും വിഷ്ണുവും. മാർച്ചിലായിരുന്നു വീടിന്റെ പാലു കാച്ചൽ. കൊച്ചിയിൽ ഫ്ളാറ്റുണ്ടെന്നും എന്നാൽ സമയം കിട്ടുമ്പോൾ സ്വന്തം നാട്ടിലേക്ക് ഓടിയെത്തുന്നയാളാണ് താനെന്നും അനു സിത്താര പറയുന്നു.