നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കി മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തിയി മാറിയ താരമായിരുന്നു രൺജി പണിക്കർ. തിരക്കഥാ രചനയ്ക്ക് പിന്നാലെ സംവിധാനത്തിലേക്കും കാലെടുത്ത വെച്ച് അദ്ദേഹം ഇപ്പോൾ മലയാള സിനിമയിലെ ശക്തനായി നടനായും മാറിയിരിക്കുകയാണ്.
അതേ സമയം ഇപ്പോൾ ഒരഭിമുഖത്തിൽ രൺജി പണിക്കർ പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആകുന്നത്. മക്കൾ സിനിമയിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചപ്പോൾ താൻ ആദ്യം തന്നെ പറഞ്ഞത് സിനിമ മേഖലയുടെ അപകടത്തെ കുറിച്ചാണെന്ന് രഞ്ജി പണിക്കർ പറയുന്നു.
സിനിമ മേഖല വളരെ ഇൻസെക്വർ ആയ ഇടമാണ് എന്നാണ് അവരോടു ആദ്യം പറഞ്ഞത്. കോവിഡ് വന്നതോടെ അതിന്റെ തീവ്രത എല്ലാവർക്കും മനസിലായിട്ടുണ്ടെന്നും രൺജി പണിക്കർ പറയുന്നു. ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ആയിരുന്നു രഞ്ജി പണിക്കരുടെ തുറന്നു പറച്ചിൽ.
രഞ്ജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ:
നിഥിൻ പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ എന്റെ സഹസംവിധായകനായി നിൽക്കണം എന്ന് ആഗ്രഹം പറഞ്ഞിരുന്നു. അവന്റെ അമ്മയുടെ തന്നെ ശുപാർശ വഴിയാണ് നിഥിൻ എന്റെ സിനിമയിലേക്ക് എഡിയായി (അസിസ്റ്റന്റ് ഡയറക്ടർ) വന്നത്. മക്കൾ രണ്ടു പേരും ഡിഗ്രി കഴിഞ്ഞിട്ട് വിദേശത്ത് പോയാണ് പഠിച്ചത്.
അപ്പോൾ ഞാൻ സത്യത്തിൽ വിചാരിച്ചു ഇവന്മാർ അവിടെ എങ്ങാനും പോയി വല്ല വിദേശികളെയും കെട്ടി സുഖമായി ജീവിക്കുമെന്ന്. നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല. ഇവർ കുട്ടിക്കാലം മുതൽ കണ്ടിരിക്കുന്നത് സിനിമയാണ്. സിനിമയുമായി ബന്ധപ്പെട്ട ആളുകളെയാണ് ഇവർ കൂടുതൽ കണ്ടിരിക്കുന്നത്. എന്നെ സംബന്ധിച്ച് അവർ വളർന്ന ലോകം സിനിമയുടേത് തന്നെയാണ്.
സിനിമയിലേക്ക് അവർ വന്നപ്പോൾ അതിന്റെ അപകടങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞിരിന്നു കാരണം ഇതൊരു സേഫ് ആയ ഇടമല്ല. കോവിഡ് ടൈമിൽ പോലും ഏറ്റവും കൂടുതൽ പ്രശ്നം ബാധിച്ചത് സിനിമയാണ്. ഒരു കിളിവാതിൽ പോലും തുറക്കാൻ കഴിയാത്ത വിധം അടഞ്ഞു പോയ മേഖലയായി ഇത് മാറി.
Also Read
ഈ ലോകത്ത് എന്റ അമ്മയാണ് എന്റെ ലോകം, അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി സംയുക്ത വർമ്മ
സിനിമ കാണാൻ ആളുകൾക്ക് ഇഷ്ടമാണ്. സിനിമാക്കാരെ കാണാനും ഇഷ്ടമാണ്, പക്ഷേ സിനിമ ചിത്രീകരിച്ചാൽ അത് വലിയ പ്രശ്നമായി മാറും. ബിവറേജസ് തുറന്നാൽ ആർക്കും പരാതിയില്ല. പക്ഷേ തിയേറ്റർ തുറന്നാൽ ആളുകൾക്ക് പരാതി കാണുമെന്നും രൺജി പണിക്കർ പറയുന്നു.