അന്നും ഫ്രീക്കൻ: 32 വർഷങ്ങൾക്കു മുൻപപള്ള വിവാഹ ചിത്രം പങ്കുവെച്ച് ലാൽ

38

തന്റെ വിവാഹ ചിത്രം പങ്കുവെച്ച്‌ നടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ ലാല്‍.മിന്നുകെട്ട് കഴിഞ്ഞ് ഭാര്യ നാന്‍സിയുമായി ലാല്‍ പള്ളിയില്‍ നിന്ന് ഇറങ്ങിവരുമ്ബോഴുള്ള ചിത്രമാണ് ലാല്‍ ആരാധകരുമായി പങ്കുവെച്ചത്.32 വര്‍ഷം പഴക്കമുള്ള വിവാഹ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

32 വര്‍ഷങ്ങള്‍ക്കു മുന്‍പും ഫ്രീക്കനാണല്ലോ, വിവാഹ വാര്‍ഷികാശംസകള്‍ തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകാനായി എത്തുന്ന ബ്രഹമാണ്ഡ ചിത്രം സാഹോയാണ് ലാലിന്റെതായി തിയേറ്ററിലെത്തുന്ന പുതിയ ചിത്രം.

Advertisements

Advertisement