പ്രശസ്ത നടിയും നൃത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി വിക്കിപീഡിയയുടെ കണക്ക് ശരിയാണെങ്കിൽ 50 വയസിലേക്ക് കടക്കുകയാണ്. എന്നാൽ പ്രായത്തെ വെല്ലുന്ന മനസും യൗവ്വനസുരഭിലമായ ശരീരവുമാണ് മറ്റ് താരങ്ങളിൽ നിന്നും ലക്ഷ്മി ഗോപാലസ്വാമിയെ വ്യത്യസ്തനാക്കുന്നത്.
എന്നാൽ ലക്ഷ്മി തനിക്ക് യോജിച്ച പുരുഷനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും തനിക്ക് യോജിക്കുന്ന ഒരു പുരുഷനെ കണ്ടെത്തിയാൽ ഏത് നിമിഷവും വിവാഹമുണ്ടാകുമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
Advertisements
എന്നാൽ അത്തരത്തിലൊരു പുരുഷനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിരവധി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
Advertisement