തമിഴകത്തിന്റെ സ്വന്തം തല അജിത്ത് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അജിത്ത് വീണ്ടും കാക്കി അണിയുന്നത്.
ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
അജിത്ത് പൊലീസ് വേഷത്തിൽ എത്തിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. മങ്കാത്തയും യെന്നൈ അറിന്താലും ഒക്കെ അജിത് പോലീസ് വേഷത്തിൽ എത്തി ആരാധകരെ വിസ്മയിപ്പിച്ച ചിത്രങ്ങളാണ്.
Advertisements
മുൻ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റ് ആയതുകൊണ്ട് തന്നെ അജിത്ത് വീണ്ടും കാക്കി അണിഞ്ഞു കാണാനുള്ള ആവേശത്തിലാണ് ആരാധകർ. അതേസമയം അജിത്തിന്റെ വിശ്വാസം എന്ന സിനിമ സൂറു കോടി ക്ലബിൽ കയറി തമിഴകത്ത ഏറ്റവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇടം നേടിയിരുന്നു. അജിത്ത് നായകനായി എത്തിയ പുതിയ ചിത്രം നോർക്കണ്ടെ പാർവ്വെ ഇപ്പോൾ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.
Advertisement