സീരിയല്‍ രംഗത്ത് സജീവമാണ്അ നശ്വര നടന്‍ ജയന്റെ സഹോദരന്റെ മകനും ജൂനിയര്‍ ജയനുമായ ആദിത്യന്‍ . ഈയടുത്ത് നടി അമ്ബിളി ദേവിയുമായാണ് ആദിത്യന്റെ വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും രണ്ടാം വിവാഹവും ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഏറെ വിവാദങ്ങളും ആദിത്യനെതിരെ ഉണ്ടായിട്ടുണ്ട്.
സീരിയല്‍ സെറ്റില്‍ മദ്യപിച്ച് ചെന്ന് പ്രശ്നമുണ്ടാക്കി എന്നത് തികച്ചും തെറ്റായ ആരോപണമായിരുന്നു എന്നും താന്‍ ഒരിക്കലും മദ്യപിച്ച് സെറ്റില്‍ പോയിട്ടില്ലെന്നും ആദിത്യന്‍ പറയുന്നു. “മദ്യപിച്ച് സെറ്റില്‍ പോയി എന്നത് ശരിയല്ല. സെറ്റില്‍ മദ്യപിച്ച് വരുന്നവരുണ്ടാകാം; എന്നാല്‍, ഞാന്‍ ഒരിക്കലും മദ്യപിച്ച് സെറ്റില്‍ പോയിട്ടില്ല. പുകവലിക്കാറുമില്ല. 2016ന് ശേഷമാണ് ചില ശീലങ്ങള്‍ തനിക്ക് ഉണ്ടായത്. അത് ജീവിതത്തില്‍ വന്ന സാഹചര്യങ്ങളുടെ ഭാഗമായാണ്- ആദിത്യന്‍ പറഞ്ഞു. കൗമുദി ടി.വിയുടെ ഡേ വിത്ത് എ സ്റ്റാറിലൂടെയാണ് ആദിത്യനും അമ്ബിളിയും ഇക്കാര്യം തുറന്നുപറഞ്ഞത്.
മുമ്ബ് ആദിത്യന്റെ വല്യച്ഛനായ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ വന്നിരുന്നു. ഇതും വിവാദത്തിന് വഴിവച്ചു. “വാര്‍ത്ത വന്നതിന് ശേഷം ഇയാള്‍ ഇവരുടെ അമ്മയെ പ്രതിയാക്കി കേസ് കൊടുക്കുകയായിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. ഈ അമ്മ പറയണം അച്ഛന്‍ ആരാണെന്ന്. ആ രീതിയില്‍ ആയിരുന്നു കേസ്. അങ്ങനെ വളരെ ബുദ്ധിപരമായിട്ടാണ് അവര്‍ കേസ് കൊടുത്തത്. എന്നാല്‍ ഞങ്ങളും പിന്മാറിയില്ല.
കേസില്‍ ഞങ്ങളും കക്ഷി ചേര്‍ന്നു. തെളിവുകള്‍ കാണിക്കാന്‍ പറഞ്ഞു. കേസുമായി വന്നയാള്‍ക്ക് ഇപ്പോള്‍ 50 വയസ് കാണും. വല്യച്ഛന്‍ മരിച്ച സമയത്ത് ഈ വ്യക്തിക്ക് 10-12 വയസാണെന്ന് തോന്നുന്നു. അന്ന് വരെ ഇല്ലാത്ത കഥയുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ വന്നത്. അവര്‍ ഇങ്ങനെയൊക്കെയാകും ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നത്-ആദിത്യന്‍ വ്യക്തമാക്കി. കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ ഇയാളുടെ കയ്യില്‍ ഒന്നുമില്ല. ആകെ ഉള്ളത് ഒറിജനല്‍ അച്ഛന്റെ പേര് മാത്രമാണ്. കോടതി കേസിന് വിളിക്കുമ്ബോഴൊന്നും ഇയാള്‍ വരില്ല. അങ്ങനെ കേസ് കോടതി തള്ളിയതാണ്”-ആദിത്യന്‍ പറഞ്ഞു.
കൂടാതെ “മറ്റൊരു പരിപാടിയില്‍ ജയന്റെ മകനാണെന്ന് പറഞ്ഞായിരുന്നു വ്യക്തിയെ അഭിസംബോധന ചെയ്‌തത്. അന്നും മകനാണെന്ന് തെളിയിക്കാന്‍ വ്യക്തിയുടെ കയ്യില്‍ തെളിവുകള്‍ ഇല്ല. ആ പ്രോഗ്രാം തന്നെ നിറുത്തിവച്ചു. അദ്ദേഹം വിചാരിച്ചത് ഞാന്‍ പറഞ്ഞിട്ടാണ് പ്രോഗ്രാം നിറുത്തി വച്ചത് എന്നാണ്. ശേഷം ഇയാള്‍ ഫോണ്‍ ചെയ്തിരുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ പിന്നെ ഫോണ്‍ ബ്ലോക് ചെയ്തു. ഇതെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായിരുന്നു. ഞാന്‍ അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഞാന്‍ അങ്ങനെ പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ അയാള്‍ എനിക്കെതിരെ കേസും കൊടുത്തിരുന്നു”-ആദിത്യന്‍ പറഞ്ഞു.