കലോത്സവ വേദിയികളിൽ നിന്നും മലയാള സിനിമയിൽ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സിന്ദരിയാണ് നവ്യനായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ട്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു നവ്യാ നായർ. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായർ.
പത്താം ക്ലാസ്സിൽ പഠിക്കവേ ആണ് താരം സിനിമയിൽ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ജലോൽസവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു.
കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായർ. രഞ്ജിത് സംവിധാനെ ചെയ്ത നന്ദനം എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു അത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.
സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വെക്കാൻ താരം മറന്നിരുന്നില്ല. എന്നാൽ പത്തു വർഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്.
വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു നവ്യ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഏറെ വൈറല്യാ മാറുന്നത്.
60 ദിവസത്തെ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാമിൽ ചേർന്ന ശേഷം തന്റെ ശരീരത്തിലും മനസ്സിലും സംഭവിച്ച മാറ്റങ്ങളെ കുറിച്ച് നവ്യ തുറന്നു പറയുന്നുണ്ട്. മാത്രമല്ല ഈയൊരു പ്രോഗ്രാമിന്റെ ഭാഗമായി താൻ ശീലിച്ച ഡയറ്റ് പ്ലാനുകളെ കുറിച്ചും വർക്കൗട്ടുകളെ കുറിച്ചും പ്രേക്ഷകരോട് താരം വെളിപ്പെടുത്തുന്നുണ്ട്. എടിപി എന്ന ഡയറ്റ് പ്ലാൻ ഉപയോഗിച്ചു കൊണ്ട് തന്റെ ഭക്ഷണ ക്രമത്തിൽ വലിയ മാറ്റങ്ങളായിരുന്നു ഇവർ കൊണ്ടുവന്നിരുന്നത്.
ഒരു ദിവസം മുന്നേ വെള്ളത്തിൽ കുതിർത്തു വച്ച ബദാമും ഉണക്കമുന്തിരിയും ഈന്തപ്പഴവും ഒരു കപ്പ് പാലിൽ ചേർത്ത് ഉള്ള ഡ്രിങ്കാണ് താൻ അതിരാവിലെ ഉപയോഗിക്കുന്നത്. തുടർന്ന് വാം അപ് ചെയ്തതിനുശേഷം ജമ്പിങ് ജാക്‌സും ഡംബൽസ് ഉപയോഗിച്ചുകൊണ്ടുള്ള വർക്കൊട്ടും താൻ ചെയ്യാറുണ്ടായിരുന്നു എന്ന് നവ്യ വീഡിയോ യിലൂടെ പറയുന്നുണ്ട്.
മാത്രമല്ല നമ്മൾ എന്ത് കഴിക്കുന്നതിനു മുമ്പും നമ്മുടെ ട്രെയിനറിന് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമായിരുന്നു എന്നും നവ്യ പറയുന്നുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞിരിക്കുകയാണ്.