വലിയ വഴക്ക് ആയിരുന്നു, ഈഗോ മൂലം അത് വലുതായി ഡിവോഴ്സിന്റെ വക്കിൽ വരെയെത്തി: നിഹാലും പ്രിയാ മോഹനും പറയുന്നു

273

മലയാളികൾക്ക് ഏറെ സുപരിചിതരായ താര കുടുംബം ആണ് നടി പ്രിയ മോഹന്റേയും ഭർത്താവും നടനുമായ നിഹാൽ പിള്ളയുടേയും. ഒരു കാലത്ത് സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായിരുന്നു പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ.

സീരിയലുകളിൽ വില്ലത്തിയായും സഹനടിയായിമെല്ലാം പ്രിയ മോഹൻ പ്രശംസ നേടിയിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് പ്രിയ അഭിനയം അവസാനിപ്പിച്ചത്. ബാങ്കോക്ക് ഫാഷനെന്ന സ്ഥാപനവും പ്രിയ മോഹനുണ്ട്. സെവൻസ്, മുംബൈ പൊലീസ്, കാഞ്ചി, രസം തുടങ്ങിയ സിനിമകളിൽ നിഹാൽ അഭിനയിച്ചിട്ടുണ്ട്.

Advertisements

Also Read
കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടി, പദവിയെ അന്വർത്ഥമാക്കിയ നേതാവ്; ബിഗ് സല്യൂട്ട് മുഹമ്മദ് റിയാസ്: മന്ത്രിക്ക് പ്രശംസയുമായി നിർമ്മാതാവ്

ഇപ്പോൾ മകൻ വേദുവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഈ താര ദമ്പതികൾ. ലോക്ഡൗൺ കാലത്ത് യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ ഇരുവരും പങ്കുവെച്ച് എത്താറുണ്ടായിരുന്നു. ഒരു ഹാപ്പി ഫാമിലി എന്ന ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

പൂർണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം യാത്രകളിൽ ഈ താര കുടുംബവും ഉണ്ടാകാറുണ്ട്. കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നിഹാലും പ്രിയയും തറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഒരു ഹാപ്പി ഫാമിലിയാണ് ഞങ്ങളുടേത്. മകൻ വേദു. വർദാൻ എന്നാണ് ശരിക്കും പേര്.

അവനെ വരദാനമായി ലഭിച്ചതാണ്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് കുഞ്ഞ് ഉണ്ടാവുന്നത്. അതിന് മുമ്പ് പ്രിയ ഗർഭിണിയായെങ്കിലും അത് അ ബോ ർ ഷനായി പോയി. അതിന് ശേഷമാണ് വേദു ഉണ്ടാവുന്നത്. അങ്ങനെ അവൻ വന്നത് ഒരു വരദാനമായി.

ജനിച്ചതിന് ശേഷം വേദുവിന്റെ മുടി മുറിച്ചിട്ടില്ല. മൂന്ന് വയസായി. അടുത്തിടെയാണ് ചെറുതായിട്ടൊന്ന് മുറിച്ചത്. മകനെ ഗർഭിണിയായിരിക്കുന്ന സമയത്ത് സ്‌കാനിങ്ങിന് പോയപ്പോഴെ ഡോക്ടർ പറഞ്ഞിരുന്നു എന്തൊരു മുടിയാണെന്ന്.എന്റെ വീടിന് മുകളിൽ ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. ഞങ്ങൾ രണ്ട് പേരും അവിടെ ഡാൻസ് പഠിക്കും.

വേസ്റ്റേൺ ഡാൻസാണ്. ഞങ്ങൾ രണ്ട് പേരും ഡാൻസ് പഠിക്കുന്നു. ഒന്നിച്ച് ഞങ്ങൾ ഡ്യൂയറ്റ് കളിക്കുന്നു. അങ്ങനെ ലവ് ആവുന്നു പിന്നെ കല്യാണവും കഴിച്ചു. അന്നൊക്കെ പ്രിയയ്ക്ക് ഭയങ്കര ജാഡ ആയിരുന്നു. അവിടെ ഒരു ഗ്യാങ് ഉണ്ടായിരുന്നു. അവരെല്ലാം ഞാൻ സിനിമാ നടിയാണെന്ന് പറഞ്ഞ് മാറ്റി നിർത്തി.

സാധാരണ നടിമാർക്കാണല്ലോ ജാഡ. പിന്നെ സംസാരിച്ച് സംസാരിച്ച് ഇഷ്ടത്തിലായി. പ്രണയിച്ച് കല്യാണം കഴിക്കാൻ ആയപ്പോഴാണ് ഞങ്ങൾ ബന്ധുക്കൾ ആണെന്ന് അറിയുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പ്രിയയാണ്. എന്റെ ഡാൻസ് പെർഫോമൻസ് കണ്ട് പ്രിയ വീണ് പോയതാണെന്നും പ്രിയയും നിഹാലും പറയുന്നു.

Also Read
മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം കൂട്ടത്തോടെ പരാജയപ്പെട്ട സമയത്ത് എന്റെ ആ ചെറിയ സിനിമയാണ് സൂപ്പർഹിറ്റായതും അദ്ദേഹത്തെ രക്ഷപെടുത്തിയതും; സംവിധായകൻ തുളസിദാസ്

ഇരുവരും മകൻ വേദുവിനൊപ്പം ഇപ്പോൾ ബാലിയിൽ വിനോദയാത്ര പോയിരിക്കുകയാണ്. ഒരുപാട് വർഷത്തെ കാത്തിരിപ്പിനും പ്രയത്‌നത്തിനും ശേഷമാണ് യാത്ര സാധ്യമായതെന്ന് യാത്ര തുടങ്ങും മുമ്പ് നിഹാൽ പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ബാലിക്ക് ഒരു യാത്ര പുറപ്പെട്ടിരുന്നുവെന്നും പക്ഷെ പകുതി വഴിയിൽ അച്ഛന് അസുഖം കൂടിയപ്പോൾ നിർത്തി തിരികെ വരികയായിരുന്നുവെന്നുമാണ് നിഹാൽ പറഞ്ഞത്.

നിഹാലിന്റെ വ്‌ലോഗുകൾക്ക് എപ്പോഴും നിരവധി പ്രേക്ഷകരുണ്ട്. ഇപ്പോൾ ജീവിതത്തിലെ ചില കാര്യങ്ങൾ പങ്കുവെച്ച് നിഹാലിട്ട വീഡിയോയാണ് വൈറലാകുന്നത്. ഞങ്ങൾ ഒരുപാട് യാത്രകളും മറ്റും പോകുന്നത് കണ്ട് എല്ലാവരും പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഭയങ്കര സുഖകരമായ ജീവിതമാണ്.

ഇവർക്ക് കഷ്ടപ്പാടില്ല എന്നൊക്കെ. എന്നും സർപ്രൈസും യാത്രകളും ആഢംബര ജീവിതവും ആണെന്നൊക്കെ. എന്നാൽ സത്യം അതല്ല. വ്‌ളോഗിൽ ഞങ്ങൾ അഭിനയിക്കാറില്ല എന്നത് സത്യമാണ്. പക്ഷെ ഞങ്ങളുടെ ജീവിതത്തിലും ബുദ്ധിമുട്ടുകളുണ്ട്. വഴക്കുകൾ ഉണ്ടാകാറുണ്ട്. ഒരിക്കൽ വലിയൊരു വഴക്ക് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

ഡിവോഴ്‌സിന്റെ വക്കിലെത്തിയിരുന്നു. വളരെ സില്ലിയായുള്ള കാര്യത്തിനായിരുന്നു ആ വഴക്ക്. പക്ഷെ ഈഗോ പോലുള്ള കാര്യങ്ങൾ മൂലം വഴക്ക് വലുതായി. ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല സുഹൃത്തുക്കൾ ഇണ്ടായിരുന്നതി നാൽ ആണ് ആ വഴക്ക് പരിഹരിക്കപ്പെട്ടത്. അല്ലെങ്കിൽ ഞങ്ങൾ രണ്ട് വഴിക്ക് പോകുമായിരുന്നു. അത്തരം കുറച്ച് നല്ല മനുഷ്യരുള്ളതാണ് എന്നും ഞങ്ങൾക്ക് അനുഗ്രഹം എന്നും നിഹാൽ വ്യക്തമാക്കുന്നു.

Also Read
നിഷ്‌കളങ്കമായ ഹൃദയത്തിൽ നിന്ന് വരുന്ന സംഗീതമാണ് നഞ്ചിയമ്മയുടേത്, മനുഷ്യരായിട്ടുള്ളവർ എല്ലാം നഞ്ചിയമ്മയെ അംഗീകരിച്ചു, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെ; സച്ചിയുടെ ഭാര്യ സിജി

Advertisement