ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡുകൾ ഉണ്ടാക്കിയ ഓളത്തിലാണ് ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങൾ ഓരോന്നും. അവാർഡ് ലഭിച്ചവർക്കുള്ള അഭിനന്ദനങ്ങളും അനുമോദനങ്ങളും പ്രശംസകളും അതിനൊപ്പം അവിടെവിടെയായി പറഞ്ഞു കേൾക്കുന്നതും ഉയർന്ന വരുന്നതുമായ വിമർശനങ്ങളുടെ സ്വരങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
മലയാളികൾക്ക് ഏറെ സന്തോഷത്തിന് വക നൽകിയതായിരുന്നു ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡുകൾ. പതിനഞ്ചോളം മികച്ച അവാർഡുകൾ മലയാള സിനിമക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് ആദിവാസി കലാകാരിയായ നഞ്ചിയമ്മക്ക് ലഭിച്ചതാണ്.
ഒരാളും പ്രതീക്ഷിച്ചിരുന്നില്ല അങ്ങനെയൊരു നേട്ടം എന്നു തന്നെ വേണം പറയാൻ. സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ് ബിജുമേനോൻ ചിത്രം അയ്യപ്പനും കോശിയിലേയും പാട്ടിന് ആയിരുന്നു നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ചത്. ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ അനുമോദിച്ചു കൊണ്ട് സിനിമാ മേഖലയിൽ നിന്ന് താരത്തിന് ഒരു വീഡിയോ കോൾ വന്നതാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ വൈറലായ വാർത്ത.
സുരേഷ് ഗോപിയാണ് നഞ്ചിയമ്മയെ വീഡിയോ കോളിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ വേണ്ടി വിളിച്ചിരിക്കുന്നത്.
ഇത്തരത്തിൽ വലിയ ഒരു അംഗീകാരം നഞ്ചിയമ്മയെ തേടി വരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഉടനെ ഞാൻ അമ്മയെ കാണാൻ വരുന്നുണ്ട് എന്നും സുരേഷ് ഗോപി വീഡിയോ കോളിലൂടെ അമ്മയോട് പറയുന്നുണ്ട്.
പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് സംസാരിക്കാൻ സുരേഷ്‌ഗോപി അമ്മയോട് പറഞ്ഞു. അപ്പോഴാണ് അമ്മ ബിഎസ്എൻഎൽ റേഞ്ച് പ്രോബ്ലം പറയുന്നത്. അത് ഉടൻ ശരിയാക്കാനുള്ള നടപടികൾ എടുക്കാം എന്നും സുരേഷ് ഗോപി അമ്മക്ക് വാക്കുകൊടുത്തു. അതോടൊപ്പം തന്നെ സ്വന്തം വീട്ടിൽ താമസിക്കാൻ അമ്മയെ സുരേഷ് ഗോപി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
സിനിമാ മേഖലയിൽ നിന്ന് ആദ്യമായാണ് ഇങ്ങനെ ഒരു കോൾ തനിക്കു വരുന്നത് എന്ന് അമ്മ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.