നാൽപത് വർഷങ്ങൾക്ക് മുമ്പ് ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ നരേന്ദ്രൻ ആയി എത്തി പിന്നീട് മലയാള സിനിമയില താര രാജാവായി മാറിയ നടനാണ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇന്നും അദ്ദേഹത്തിന്റെ താര പദവിയെ മറികടക്കാൻ കെൽപ്പുള്ള ഒരു നടൻ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം.
അതേ സമയം ഒരു കാലത്ത് മോഹൻലാലിന്റെ യാത്രകളിൽ കൂട്ടായി എപ്പോഴുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ ആയിരുന്നു മോഹനൻ നായർ. ശരിക്കും പറഞ്ഞാൽ ആന്റണി പെരുമ്പാവൂരിന് മുൻപ് ഉണ്ടായിരുന്ന മോഹൻലാലിന്റെ സന്തത സഹചാരി.
ഇപ്പോൾ ഇതാ മോഹൻ നായരുടെ ഇപ്പോൾരുടെ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈന്നത്. 30 വർഷത്തോളം മോഹൻലാലിന്റെ കുടുംബവും ആയി ഇദ്ദേഹത്തിൻറെ ബന്ധമുണ്ട്. 28 വർഷങ്ങൾക്ക് മുമ്പാണ് മോഹൻലാലിന്റെ മുടഗൻമുകളിലെ വീട്ടിൽ ഇദ്ദേഹം എത്തുന്നത്.
ആദ്യം വീട്ടിലെ ഡ്രൈവർ ആയിരുന്നു എങ്കിലും പിന്നീട് മോഹൻലാലിന്റെ സിനിമ യാത്രകളുടെ ഭാഗമായി മാറി. ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നത് എല്ലാം മോഹനൻ നായർ തന്നെയായിരുന്നു. മോഹൻലാലിന്റെ തുടക്ക കാലത്ത് മോഹനൻ ഒരു ഭാഗം തന്നെ ആയിരുന്നു, അദ്ദേഹത്തിന്റെ കരിയറിന്റെ ഉയർച്ചയും താഴ്ചയും ഒരുപോലെ അടുത്തുനിന്ന് കണ്ടറിഞ്ഞ ആളുകൂടിയാണ് മോഹനൻ.
ഒരിക്കൽ മോഹൻലാൽ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടിൽ തിരിച്ചെത്തി അറിയാതെ തന്റെ മടിയിൽ തല വച്ചു കിടന്നുറങ്ങിയ കഥയൊക്കെ മോഹനൻ ഇപ്പോഴും ഓർത്ത് പറയുന്നു. മോഹൻലാൽ മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആയിട്ടുള്ള പ്രിയദർശൻ, എംജി ശ്രീകുമാർ, സുരേഷ് കുമാർ, ജഗദീഷ് ഇവരെല്ലാവരും തന്നെ വീട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു.
ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ ടൈഫോർഡും പക്ഷാഘാതവും വന്നു. അങ്ങനെയാണ് ഇദ്ദേഹം ഡ്രൈവർ സ്ഥാനത്തു നിന്നും മാറിയത്. ഒരിക്കൽ മോഹൻലാലിന് കളരി പഠിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോൾ അത് ആത് ആദ്യം പറഞ്ഞതും ഇദ്ദേഹത്തോട് ആയിരുന്നു. അങ്ങനെ മോഹനൻ ആണ് പള്ളിച്ചലിൽ ഉള്ള പാരമ്പര്യ കളരി കേന്ദ്രത്തിൽ മോഹൻലാലിനെ എത്തിക്കുന്നത്.
അതുപോലെ മോഹനന്റെ മാതാപിതാക്കൾ മരിച്ച സമയത്ത് മോഹൻലാൽ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു എന്നും ഇദ്ദേഹം പറയുന്നു. ആരോഗ്യസ്ഥിതി മോശമായ സമയത്ത് ഇദ്ദേഹം തന്നെയാണ് ചുമതലകൾ എല്ലാം ആന്റണി പെരുമ്പാവൂരിനെ ഏൽപ്പിക്കുന്നത്.
കാറിന്റെ താക്കോൽ കൈമാറികൊണ്ട് മോഹൻലാലിനെയും കുടുംബത്തെയും പൊന്നുപോലെ നോക്കണം എന്നായിരുന്നു ആന്റണിയോട് താൻ പറഞ്ഞിരുന്നത് എന്നും മോഹനൻ ഓർക്കുന്നു. വിജയകുമാരി ആണ് മോഹനന്റെ ഭാര്യ, മൂന്ന് പെൺമക്കളും ഒരു മകനും ആണ് ഇദ്ദേഹത്തിന് ഉള്ളത്. അവരെല്ലാം ഇപ്പോൾ വിവാഹം കഴിഞ്ഞ് അവരുടെ ജീവിതത്തിന്റെ തിരക്കുകളിലാണ്.
എപ്പോൾ എന്ത് ആവിശ്യം ഉണ്ടായാലും ധൈര്യമായി തനിക്ക് മോഹൻലാലിനെ വിളിക്കാനുള്ള അവകാശം അദ്ദേഹം തനിക്ക് തന്നിട്ടുണ്ട്, അത് ഈ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു എന്നും മോഹനൻ പറയുന്നു.