ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിത ആയിരുന്ന നടിയാണ് പൂജ ഉമാശങ്കർ. ഒരു ഇന്ത്യൻ ശ്രീലങ്കൻ നടി ആണ് പൂജ എന്ന പേരിലറിയപ്പെടുന്ന പൂജ ഉമാശങ്കർ. 2003ൽ ജെജെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജ സിനിമയിലെത്തിയത്. നരേൻ നായകനായി പന്തയക്കോഴി എന്ന ചിത്ത്രതിലൂടെ നടി മലയാളത്തിൽ എത്തയത്.
തമിഴ് ചിത്രങ്ങൾ പോലെ സിംഹള, മലയാളം, അമച്വർ ചിത്രങ്ങൾ തുടങ്ങിയ മേഖലകളിലും പൂജ അഭിനയിച്ചിട്ടുണ്ട്. ജെജെയുടെ പന്തയക്കോഴിയുടേയും വിജയത്തിന് പിന്നാലെ പ്രശസ്ത സംവിധായകനായ ബാലയുടെ നാൻ കടവുൾ എന്ന സിനിമയിലും പൂജ നായികയായി എത്തി.
അന്ധയായ ഒരു ഭിക്ഷുവിന്റെ വേഷമാണ് ഈ ചിത്രത്തിൽ പൂജ ചെയ്തത്. നാൻ കടവുൾ സിനിമയിലെ പൂജയുടെ അഭിനയത്തിന് സൗത്ത് ഫിലിംഫെയർ പുരസ്‌കാരം, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ ഉൾപ്പെടെ നിരവധി പ്രധാന അവാർഡുകൾ താരത്തിന് ലഭിച്ചിരുന്നു.
ഇതേസമയം സിംഹള സിനിമയിലും അഭിനയിക്കാൻ ആരംഭിച്ച പൂജ, അന്ജലിക, അസൈ മാൻ പിയബന്ന, സുവംദ ദെനുന ജീവിതെ ഉം കുസ പഭ തുടങ്ങിയ നിരവധി വിജയകരമായ ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ നിരവധി ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.
സിനിമയിലേക്ക് പൂജയുടെ തിരിച്ചു വരവുണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ആരാധകർക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. ഒരു കുട്ടിയുടെ അമ്മയായ 44 വയസുള്ള തനിക്കിനി ഒരു നായികയായുള്ള തിരിച്ചു വരവ് പ്രയാസമായിരിക്കുമെന്നും ചിലപ്പോൾ അമ്മ വേഷമൊക്കെ ലഭിച്ചാൽ ചെയ്തേക്കുമെന്നാണ് പ്രതികരണം.
ശ്രീലങ്കയിൽ വ്യവസായ പ്രമുഖനായ പ്രഷാൻ ഡേവിഡാണ് പൂജയുടെ ഭർത്താവ്. ശ്രീലങ്കൻ സിനിമാ മേഖലയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു പൂജ. പിന്നീട് സിംഹള സിനിമയിലെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും അവരുടെ ജനപ്രീതി വളരുകയും ചെയ്തു. 2012 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ വലിയ ബഡ്ജറ്റ് ചിത്രമായ കുസാ പഭയാണ് ശ്രീലങ്കൻ സിനിമാ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചലച്ചിത്രം.
ഈ ചിത്രത്തിലെ പൂജയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 2011 സെപ്തംബറിൽ ചിത്രീകരിച്ച മിറേജ് എന്ന ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമായിരുന്നു പൂജ. തന്റെ അടുത്ത സുഹൃത്ത് അഭിഷേക് വെങ്കിടേശ്വർ ഈ ഹ്രസ്വചിത്രത്തിൽ തന്റെ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നു. വെസ്റ്റ് മിഡ്ലാൻഡ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിലും നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിലും ഈ ചിത്രത്തിന്റെ പ്രദർശനം നടന്നു.
മിറേജ് എന്ന ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ സ്മോക്കിങ് കിൽസ് എന്ന ഹ്രസ്വചിത്രത്തിലും പൂജ അഭിനയിച്ചിരുന്നു. സാമൂഹ്യ പ്രവർത്തനങ്ങൾക്കായി സർവകലാശാലാ വിദ്യാർത്ഥികളായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. കലൈഞ്ജർ ടിവി സൺ ടിവി എന്ന ടെലിവിഷനുകളിലെ ആട്ടം പാട്ടം കൊണ്ടാട്ടം എന്ന റിയാലിറ്റി ഷോയിൽ നൃത്ത സംവിധായകനായ പ്രസന്നയോടൊപ്പം ജഡ്ജിമാരിൽ ഒരാളായിരുന്നു പൂജ.