ഒരുപാട് കഷ്ടപ്പെട്ട് ജയൻ ഉണ്ടാക്കി എടുത്ത പൈസ ഒരു നടിയുടെ കൈയിലായി പോയി, ആ നടിയാണ് ജയന്റെ പൈസ മുഴുവൻ കൊണ്ട് പോയത്; വെളിപ്പെടുത്തൽ

22421

കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിലം എക്കാലത്തെയും ഇതിഹാസ നടനായി മാറിയ സൂപ്പർതാരമായിരുന്നു നടൻ ജയൻ. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ ഹെലികോപ്റ്ററിൽ നിന്ന് വീണാണ് താരത്തിന് അപകടം സംഭവിക്കുന്നത്.

എല്ലാ ജൂലൈ 25 നും ജയന്റെ ജന്മദിനം വരുമ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള കഥകൾ ആയിരിയ്ക്കും സോഷ്യൽ മീഡിയയിൽ നിറയെ. അങ്ങനെ ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് ജയനെ കുറിച്ച് അധികമാർക്കും അറിയാത്ത കഥ വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് പങ്കുവെച്ച വീഡിയോയിലാണ് അവസാന കാലത്ത് ജയൻ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ദിനേശ് പറയുന്നത്.

Advertisements

ജയൻ ജീവിച്ചിരുന്നെങ്കിൽ ജൂലൈ ഇരുപത്തിയഞ്ചിന് 82 വയസ് ആവുമായിരുന്നു. ഒരു സന്യാസി പറഞ്ഞിട്ട് ആൽമരം നടത്തിന് ശേഷമാണ് ജയൻ ജനിക്കുന്നത്. മുതുകത്ത് ചുവന്ന നിറത്തിലുള്ള വലിയ മറുക് ഉണ്ട്. ജനിക്കുമ്പോഴെ നമ്മുക്ക് കാണാൻ പറ്റുന്നിടത്ത് മറുക് ഉണ്ടെങ്കിൽ ഭയങ്കര ഭാഗ്യമാണെന്നാണ് പറയുന്നത്. മലയാളത്തിലെ മറ്റൊരു ഭാഗ്യവാനായ മോഹൻലാലിന്റെ മുതുകത്തും മഞ്ഞ നിറമുള്ള മറുകുണ്ട്.

Also Read
ധന്യയ്ക്കുള്ള വോട്ടിംഗിനെ ബാധിക്കാൻ വേണ്ടി തരംതാണ പരിപാടി ചെയ്യുന്നു, ധന്യ നിൽക്കുന്നത് ആരൊക്കെയോ പേടിക്കുന്നു: പൊട്ടിത്തെറിച്ച് ധന്യയുടെ ഭർത്താവ് ജോൺ

നടി ജയഭാരതിയുടെ ശൂപാർശയിലാണ് ആദ്യ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റിനെ പോലെ അഭിനയിച്ചത്. ജയന്റെ അമ്മ ഭാരതിയമ്മയുടെ സഹോദരന്റെ മകളാണ്. തുടക്ക കാലത്ത് ഒരുപാട് സിനിമകളിൽ ജയഭാരതി ബേബി അണ്ണൻ എന്ന് വിളിക്കുന്ന ജയന് വേണ്ടി ശൂപാർശ ചെയ്തിരുന്നു. സിനിമാ നടനായി 1980 ൽ അദ്ദേഹം മരിക്കുമ്പോഴും പ്രതിഫലം എഴുപത്തി അയ്യായിരം രൂപ ആയിരുന്നു. ഇരുപത്തി അയ്യായിരം അഡ്വാൻസും വാങ്ങും.

ആ പൈസ മലയാളത്തിലെ ഒരു നടിയുടെയും എറണാകുളത്തുള്ള ഒരു അച്ചായന്റെയും കൈയിലാണ് ഇദ്ദേഹം ഏൽപ്പിച്ചിരുന്നത്. നടി ആ പൈസ കൊണ്ട് ചില സിനിമകൾ നിർമ്മിച്ചെങ്കിലും എങ്ങുമെത്തിയില്ല. കാരണം ശാപം പിടിച്ച പൈസയായിരുന്നു. ഉറക്കമിളച്ച് ഒരുപാട് കഷ്ടപ്പെട്ട് ജയൻ ഉണ്ടാക്കി എടുത്ത പൈസ ഒരു നടിയുടെ കൈയിലായി പോയെന്ന് ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു.

ആറ് വർഷം കൊണ്ട് ജയൻ ഉണ്ടാക്കി എടുത്ത സ്ഥാനം ആരും ഉണ്ടാക്കിയിട്ടില്ല. ഒരു പത്ത് വർഷം കൂടി ജയൻ കേരളത്തിൽ ജീവിച്ചിരുന്നെങ്കിൽ ജോഷി സാറും ജയനുമായിട്ടുള്ള കൂട്ടുകെട്ടിൽ പത്ത് മുപ്പത് ചടലുമായ സിനിമകൾ ഇറങ്ങുമായിരുന്നു. എല്ലാ കാലവും കാണാൻ പറ്റുന്ന ചിത്രങ്ങളായിരിക്കും അത്. കൊല്ലം പട്ടണത്തിന്റെ നടുക്ക് ജയന്റെ പ്രതിമ കൊണ്ട് വെക്കുമെന്ന് അന്ന് നടൻ സുരേഷ് ഗോപി പറഞ്ഞിരുന്നു.

Also Read
ഞാൻ ഏറെ പ്രണയിച്ച ആൾ എന്നെ കെട്ടാൻ ചോദിച്ചത് കൂറ്റൻ സ്ത്രീധനം; മുൻ കാമുകന്റെ വിവാഹാലോചന മുടങ്ങിയതിനെ പറ്റി സൂര്യ ജെ മേനോൻ

എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഒരു സഹപ്രവർത്തകനെന്ന നിലയ്ക്ക്, ഒരു നാട്ടുകാരൻ എന്ന നിലയ്ക്ക് ഒരു തരിമ്പ് സ്നേഹമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ താങ്കൾ കൊല്ലം പട്ടണത്തിൽ ഒരു സ്ഥലം കണ്ടെത്തണം. ഇപ്പോൾ അനാഥനായി ഒരു ആശുപത്രിയ്ക്ക് മുന്നിൽ രാഷ്ട്രീയക്കാരുടെ പോസ്റ്റർ ഒട്ടിച്ച് വികൃതമായി നിൽക്കുന്ന ജയനെ കൊല്ലം പട്ടണത്തിന്റെ നടുവിൽ കൊണ്ട് ആക്കണമെന്ന് അപേക്ഷിക്കുകയാണ്.

മദ്രാസിൽ എഴുപത്തി അയ്യായിരം രൂപ കൊടുത്ത് ഒരു വസ്തു വാങ്ങി അവിടെ വീട് വെച്ച് അമ്മയെ കൊണ്ട് വരണമെന്നും എന്നിട്ട് വിവാഹം കഴിക്കണമെന്നും ജയൻ ആഗ്രഹിച്ചിരുന്നു. അതിന് അഡ്വാൻസ് കൊടുത്ത തുക ഏതോ അണ്ണാച്ചി കൊണ്ട് പോയി. അങ്ങനെ ഒരുപാട് പൈസ പോയിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നു.

Advertisement