അന്ന് ഉപ്പയുടെ കൂടെ കടയിൽപ്പോയപ്പോൾ ഭാര്യയാണോയെന്ന് ചോദിച്ചു, ഞാൻ ഇല്ലാതായി പോകുന്നതായി തോന്നി: ഷിബില

4762

2019 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ യുവ താരം ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിളള എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി ഫറ ഷിബ്ല. ഒരു നടി എന്നതിലുപരി താരം ഒരു അവതാരക കൂടിയാണ്. എന്നാൽ ചിത്രത്തിന്റെ ഓഡിഷൻ സമയത്ത് 68 കിലോ ആയിരുന്നു നടിയുടെ ശരീര ഭാരം.

സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി എത്തിയ താരത്തിന് അഭിനയിക്കുന്നതിനായി 20 കിലോയാണ് കൂട്ടേണ്ടി വന്നിരുന്നത്. അന്ന് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച മേക്കോവർ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. മെലിഞ്ഞ നായികമാരിൽ നിന്നും വ്യത്യസ്തമായി തടിയുള്ള നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ സിനിമ കൂടിയാണ് കക്ഷി അമ്മിണിപ്പിള്ള.

Advertisements

Also Read
മൂന്ന് കോടി തന്നെ വേണമെന്ന് നിർബന്ധം, പൂജ ഹെഗ്‌ഡെയെ നിർമ്മാതാക്കൾ ഒഴിവാക്കുന്നു, താരസുന്ദരി പുതിയ സിനിമകളൊന്നും ഇല്ലാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

ഈ സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരമാണ് ഷിബില.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു വേണ്ടി ഷിബില ശരീര ഭാരം കൂട്ടിയിരുന്നു. ബോഡി ഷേമിംഗ് നേരിടുന്ന അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി ശരീരഭാരം നൽകുന്ന കോംപ്ലക്‌സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഫറയ്ക്ക് ശരീര ഭാരം വർധിപ്പിക്കാൻ എടുത്ത സമയം ആറ് മാസം ആയിരുന്നു. സിനിമയുടേതായി വന്ന പോസ്റ്ററുകളിൽ എല്ലാം തന്നെ ഫറയുടെ കഥാപാത്രത്തെയും കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിൽ ഈ നടി ആരാണ് എന്ന് അന്വേഷണവും നടന്നിരുന്നു. സിനിമ എല്ലാം കഴിഞ്ഞ ഉടൻ തന്നെ ശരീരഭാരം വീണ്ടും പഴയ രൂപത്തിൽ ആക്കുകയും ചെയ്തിരുന്നു

അതേ സമയം ഇപ്പോളിതാ തനിക്ക് നേരിട്ട ബോഡി ഷെയിമിംഗുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.
ശരീര പ്രകൃതിയുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഫറ ഷിബ്ല തുറന്നുപറയുകയാണ്. മനസ്സിനേറ്റവും മുറവേറ്റ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ മലപ്പുറത്താണെന്റെ വീട്, ഒരിക്കൽ ഉപ്പയുടെ കൂടെ നടന്നു പോകുമ്പോൾ ഭാര്യയാണോ കൂടെയുള്ളതെന്ന് ഒരാൾ ഉപ്പയോട് ചോദിക്കുകയുണ്ടായി.

അത് കേട്ട് ഞാൻ ഇല്ലാതായി പോകുന്നതായി തോന്നി. അയാൾ എന്റെ ഉമ്മയെ ഇതുവരെ കാണാത്തൊരാൾ ആയിരുന്നു. ഞാൻ അതുകേട്ട് മരവിച്ചുപോയി. എൻറെ ഉപ്പ ചിലപ്പോൾ എന്നേക്കാൾ അന്ന് വിഷമിച്ചിട്ടുണ്ടാകു.

Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ

കുട്ടികാലം മുതൽ തന്നെ രൂപത്തിന്റെ പേരിൽ ഏറെ കളിയാക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും എവിടന്നാണ് റേഷൻ വാങ്ങുന്നത് എന്ന തരത്തിലെ ചോദ്യങ്ങളും തനിക്ക് നേരെ ഉണ്ടായിട്ടുണ്ട് എന്നാണ് ഷിബില പറയുന്നത്. ചില താരതമ്യം ചെയ്യലുകളിലൊക്കെ വിഷമം തോന്നിയിരുന്നു എങ്കിലും ചിലതൊക്കെ ചിരിച്ചു കളഞ്ഞിരുന്നു എന്നു ഷിബില പറയുന്നു.

തന്റെ ഒരു സിനിമ തുടങ്ങാനിരിക്കെ ആണ് ലോക്ക് ഡൌൺ പ്രതിസന്ധി വന്നതെന്നും അതിനു ശേഷം ഉണ്ടായ ഡിപ്രെഷൻ മറികടക്കുകയാണ് താൻ ഇപ്പോഴെന്നും ഷിബില പറയുന്നു. രൂപത്തെപറ്റിയും നിറത്തെപറ്റിയുമൊക്കെ പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നത് ശരിയല്ല. ഞാൻ അത്തരത്തിൽ ആരെയും പറ്റി പറയാറില്ല. ശരീരത്തെ കളിയാക്കുന്നവരെ കണ്ടാൽ നാം അവരെ തിരുത്തണം.

അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം. അതേസമയം തടിയുളള പെൺകുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് കക്ഷി അമ്മിണിപ്പിളളയിൽ പറഞ്ഞത്. അമ്മിണിപിളളയുടെ ട്രെയിലർ കണ്ട് അത് താനാണെന്ന് ആർക്കും മനസിലായില്ല. ദംഗലിലെ ആമിർ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും ഫറ ഷിബ്ല പറഞ്ഞിരുന്നു.

Advertisement