അതെ ഞാനൊരാളുമായി പ്രണയത്തിലാണ്: തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം

214

മലയാള സിനിമയിൽ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകൾക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. കിസ്മത്ത് മുതൽ ഇഷ്‌ക് വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നടൻ.

ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം. ഷെയ്ന്റെ ഇതുവരെയുള്ള സിനിമകളിൽ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടൻനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ൻ. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കൽപങ്ങൾക്കൊത്ത് ഉയരാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Advertisements

താരത്തിന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചറിയാൻ ആരാധകർക്ക് വളരെ താൽപര്യമുണ്ടായിരുന്നു. എന്നാലിപ്പോൾ തനിക്ക് ഒരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ നടൻ.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഷെയ്ൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസിൽ പ്രണയമുണ്ടെങ്കിലേ അത്തരമൊരു കഥാപാത്രമാകാൻ കഴിയൂ. അതെ ഞാനൊരാളുമായി പ്രണയത്തിലാണ്. ഷെയ്ൻ പറഞ്ഞു. എന്നാൽ തനിക്ക് പ്രണയം ആരോടാണെന്നോ പ്രണയത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനോ ഷെയ്ൻ തയാറായില്ല.

ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഷെയ്ൻ ഇങ്ങനെ മറുപടി നൽകി. ‘കിസ്മത്തിലെ ഇർഫാനെ എനിക്കിഷഅടമാണ്. എന്റെ ആദ്യ നായക കഥാപാത്രമെന്ന നിലയിൽ ഇർഫാൻ എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. സിനിമയിൽ എനിക്കു നല്ലൊരു എക്സ്പീരിയൻസ് തന്ന കഥാപാത്രമാണത്.

കുമ്പളങ്ങി നൈറ്റ്സിലെ ബോബി പൊളിമാനാണ്. വളരെ ഉത്സാഹഭരിതനായ, സദാ ഉഷാറായ ഒരാളാണ് ബോബി. സൈറ ബാനുവിലെ ജോഷ്വയും അതുപോലെ തന്നെ. ഇർഫാന്റെയും ബോബിയുടെയും ജോഷ്വയുടെയും മൂന്നിലൊന്നെടുത്ത് കൂട്ടിവെച്ചാൽ ഷെയ്നായി. ഷെയ്ൻ പറയുന്നു.

നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം ആണ് ഷെയ്നിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ റിലീസ് ചെയ്തിരുന്നു. വലിയ പെരുന്നാൾ, ഷാജി കരുൺ ചിത്രം ‘ഓള്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷെയ്നിന്റെ മറ്റു ചിത്രങ്ങൾ.

നവാഗതനായ ഡിമൽ ഡെന്നീസാണ് ‘വലിയ പെരുന്നാൾ’ സംവിധാനം ചെയ്യുന്നത്. സൗബിൻ ഷാഹിർ, ജോജു ജോർജ്ജ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അൻവർ റഷീദാണ്.

Advertisement