മിഷൻ മംഗളിൽ അക്ഷയ്കുമാറിന് പകരം മോഹൻലാലിനെ നായകനാക്കാൻ ആലോചിച്ചു, സംവിധായകന്റ വെളിപ്പെടുത്തൽ

13

ഇപ്പോൾ ബോളിവുഡിൽ സാങ്കൽപ്പിക കഥകൾക്കും അടിപ്പടങ്ങൾക്കുമൊക്കെ ഡിമാൻഡ് തീരെ കുറവാണ്. എന്തെങ്കിലും യഥാർത്ഥ സംഭവം, അല്ലെങ്കിൽ പ്രശസ്തരുടെ ബയോപിക് ഇതൊക്കെയാണ് ഇപ്പോൾ കൂടുതലായും വിറ്റുപോകുന്നത്.

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയുമായി ഒരുപിടി ബയോപിക്കുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന്റെയൊപ്പം സംഭവകഥകളുടെ ചിത്രീകരണവുമുണ്ട്. ഈ ഓഗസ്റ്റ് 15ന് ഇത്തരത്തിൽ എത്തുന്ന ബോളിവുഡ് ചിത്രം മിഷൻ മംഗൾ ആണ്. മംഗൾയാൻ വിക്ഷേപിച്ചതാണ് ഈ സിനിമയ്ക്ക് ആധാരമാകുന്നത്.

Advertisements

ജഗൻ ശക്തി സംവിധാനം ചെയ്ത സിനിമയിൽ അക്ഷയ്കുമാറും വിദ്യാബാലനുമാണ് നായകനും നായികയും. അതേ സമയം ഈ ചിത്രത്തിൽ ആദ്യം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെയും ശ്രീദേവിയെയും മനസിൽ കണ്ടാണ് ഈ പ്രൊജക്ട് ആരംഭിച്ചതെന്ന് സംവിധായകൻ ജഗൻ ശക്തി പറയുന്നു.

പിന്നീടാണ് ആ കഥാപാത്രങ്ങളിലേക്ക് അക്ഷയ്കുമാറും വിദ്യാബാലനും എത്തുന്നത്. അതുപോലെതന്നെ നിത്യാമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. രാകേഷ് ധവാൻ എന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ്കുമാർ മിഷൻ മംഗളിൽ അഭിനയിക്കുന്നത്. തപ്സി പന്നു, സൊനാക്ഷി സിൻഹ, ശർമാൻ ജോഷി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്.

Advertisement