തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ ചേരനെതിരേ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാർത്ഥി മീര മിഥുനാണ് മറ്റൊരു മൽസരാർഥി കൂടിയായ ചേരനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഷോയിൽ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരൻ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരൻ അനുവാദമില്ലാതെ തന്റെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് മീര ആരോപിക്കുന്നത്.
നടനും സംവിധായകനുമായ ചേരനെതിരേ ലൈംഗികാരോപണം. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാർത്ഥി മീര മിഥുനാണ് മറ്റൊരു മൽസരാർഥി കൂടിയായ ചേരനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഷോയിൽ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരൻ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നാണ് മീരയുടെ ആരോപണം.
വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരൻ അനുവാദമില്ലാതെ തന്റെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് മീര ആരോപിക്കുന്നത്. എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുൻ തമിഴ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നാസർ, എം.എസ് ഭാസ്‌കർ എന്നിവരും മലയാള താരം അപർണ ബാലമുരളിയും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ശ്രീഗണേഷായിരുന്നു ചിത്രം സംവിധാനം ചെയ്തത്.