കാമം എന്നത് എനിക്ക് തീവ്രമായ ഒരു ആവശ്യമാണെന്ന്, തുറന്നു പറഞ്ഞ് നടി കാജോൾ

22235

ഒരു കാലത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർ നായിക ആയിരുന്നു ബോളിവുഡ് താരസുന്ദരി കജോൾ. ബോളിവുഡിന് പുറമേ തെന്നിന്ത്യൻ സിനിമകളിലും കാജോൾ സജീവമായിരുന്നു.
ഇപ്പോഴും സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം സൂപ്പർ സ്റ്റാർ അജയ് ദേവ്ഗണിനെയാണ് വിവാഹംകഴിച്ചിരിക്കുന്നത്.

പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. 1995 ൽ പുറത്തിറങ്ങിയ ഹൽചൽ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടെയായിരുന്നു ഇവർ തമ്മിൽ കണ്ടു മുട്ടുന്നത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു.

Advertisements

Also Read
അതീവ ഗ്ലാമറസ്സ് ലുക്കിൽ മീനാക്ഷി രവിന്ദ്രൻ, അമ്പരന്ന് ആരാധകർ, മോശം കമന്റുകളുമായി ചിലർ, വൈറൽ ആയി വീഡിയോ

1999 ഫെബ്രുവരി 24ന് ആയിരുന്നു കാജോളും അജയ് ദേവ്ഗണും വിവാഹിതരായത്. നൈസ ദേവ്ഗൺ, യുഗ് ദേവ്ഗൺ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. അതേ സമയം ഒരു സിനിമ കുടുംബത്തിൽ നിന്നുമാണ് കജോൾ അഭിനയ രംഗത്തേക്ക് എത്തുന്നത്.

എന്നാലും സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടാണ് നടി ബോളിവുഡിലെ സൂപ്പർ നായികയായി മാറിയത്. 90 കളിലെ സൂപ്പർ നായികയായി തിളങ്ങി നിന്ന കാജോളിന് ആരാധകരും ഏറെയാണ്.
എന്തും എവിടെയും തുറന്ന് പറയാൻ മടിക്കാത്ത നടി കൂടിയാണ് കജോൾ. അടുത്തിടെയായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് കജോൾ അഭിയിക്കുന്നത്. രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് കജോൾ അവസാനം അഭിനയിക്കുന്ന സിനിമ.

അമിത് ആർ ശർമ്മ സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി സിനിമയായ ലസ്റ്റ് സ്റ്റോറീസ് 2 ആണ് കാജോളിന്റെതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. കുമുദ് മിശ്രയാണ് ചിത്രത്തിൽ കാജോളിന്റെ ജോഡി.

2018 ൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗമാണ് നാല് ഭാഗങ്ങളടങ്ങിയ ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2. റോണി സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള ആഷി ദുവയുടെ ഫ്‌ലയിംഗ് യൂണികോൺ എന്റർടൈൻമെന്റും ആർഎസ്വിപി ഫിലിംസും ചേർന്നാണ് ലസ്റ്റ് സ്റ്റോറീസ് 2 ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടെ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ കാമത്തിന് (ലസ്റ്റ്) നൽകുന്ന നിർവചനം എന്താണെന്ന് കാജോളിനോട് ചോദിച്ചതും അതിനു താരം പറഞ്ഞ മറുപടിയുമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

Also Read
കാവ്യയും സംയുക്തയും ഗിതുവും ചേർന്ന് അന്ന് അത് കുളമാക്കിതന്നു; പ്രമുഖ സംവിധായകൻ വെളിപ്പെടുത്തിയത്

കാമം എന്നാൽ എന്തെങ്കിലും ചെയ്യാനുള്ള തീവ്രമായ ആവശ്യമാണെന്ന് ഞാൻ കരുതുന്നു എന്നാണ് കജോൾ പറഞ്ഞത്. ജീവിതത്തോട് ഉള്ള തീവ്രമായ ആസക്തിയെ ആണ് കജോൾ ഇവിടെ സൂചിപ്പിക്കുന്നത്. ജീവിതത്തോട് തീവ്രമായ ആസക്തിയുള്ള വ്യക്തി ആയാണ് ഞാൻ എന്നെ വിശേഷിപ്പിക്കുന്നത്.

എനിക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്, എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്. സംഗീതം കേൾക്കാൻ ഇഷ്ടമാണ് നെയ്യാനും തുന്നാനും ഒക്കെ എനിക്ക് ഇഷ്ടമാണ്. അങ്ങനെ എന്റെ ജീവിതത്തിൽ ഞാൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

കുട്ടികളുമായി ആഘോഷിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. കുട്ടികൾ തമാശ പറയുന്നത് ഇഷ്ടമാണ് ചിരിക്കാനും ആളുകളെ ചിരിപ്പിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട് അതെല്ലാം എനിക്ക് ചെയ്യണം അതാണ് എന്റെ ലസ്റ്റ് എന്നും കജോൾ പറഞ്ഞു.

അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ: വീഡിയോ കാണാം

Also Read
ഏറെ ആശിച്ചിട്ടും നടക്കാതെ പോയ തന്റെ ആ ആഗ്രഹത്തെ കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞത്

Advertisement