അമ്മ ക്ലബ്ബ് ആണെങ്കിൽ ആ ക്ലബ്ബിൽ അംഗമാകാൻ ഞാനില്ല രാജിവയ്ക്കും, ഇടവേള ബാബു മാപ്പ് പറയണം, വിജയ് ബാബു രാജി വെക്കണം: തുറന്നടിച്ച് ഗണേഷ് കുമാർ

358

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വീണ്ടും വിവാദങ്ങൾ പുകയുകയാണ്. യുവ നടിയെ ബാ ലാ ൽ സം ഗം ചെയ്ത കേസിലെ പ്രതിയായ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനൈ ചുറ്റിപറ്റിയാണ് താര സംഘടനയിൽ പരുതിയ പ്രശ്‌നങ്ങൾ ഉടലെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് എതിരേ നടനും എംഎൽഎയുമായ ഗണേഷ് കുമാർ രംഗത്ത് എത്തിയിരി ക്കുകയാണ്. താര സംഘടന ഒരു ക്ലബ്ബ് ആണെന്ന സെക്രട്ടറിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അമ്മ ക്ലബ്ബ് ആണെങ്കിൽ താൻ രാജിവയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

Advertisements

സാധാരണ ക്ലബ്ബുകളിൽ കാണുന്നത് പോലെ ചീട്ടുകളിക്കുന്നതിന് ഉളള സൗകര്യമോ ബാറിലുള്ള സൗകര്യമോ അമ്മയിൽ ഒരുക്കിയിട്ടുണ്ടോ എന്ന ആശങ്ക ഉണ്ടായി. അമ്മ ഒരു ക്ലബ്ബല്ല എന്റെ അറിവിൽ അതൊരു ചാരിറ്റബിൾ സംഘടനയാണ്. അതിലെന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് സെക്രട്ടറി ഇടവേള ബാബുവും പ്രസിഡന്റ് മോഹൻലാലും മറുപടി തരണം എന്നും ഗണേഷ് കുമാർ തുറന്നടിച്ചു.

Also Read: ഹൈവേ 2 വെറുമൊരു തട്ടിക്കൂട്ട് പടമല്ല, രണ്ടാം ഭാഗത്തിന്റെ തിരക്കഥ നേരത്തെ പൂർത്തിയാക്കി, ചിത്രീകരണം വൈകിച്ചത് സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം, വെളിപ്പെടുത്തി സംവിധായകൻ

അതുപോലെ വിജയ് ബാബു കേസിൽ അതിജീവിത പറയുന്ന കാര്യങ്ങൾ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നൽകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ദിലീപ് രാജിവച്ചതു പോലെ വിജയ് ബാബു രാജിവയ്ക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നടൻ ഷമ്മി തിലകനെതിരേയുള്ള നടപടിയിലും ഗണേഷ് കുമാർ പ്രതിഷേധിച്ചു. അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ വിഷയത്തിൽ അമ്മ മറുപടി നൽകണം. ആരോപണ വിധേയൻ ഗൾഫിലേക്ക് പോയപ്പോൾ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു.

ആരോപണ വിധേയൻ നിരവധി ക്ലബുകളിൽ അംഗമാണെന്ന് അമ്മ പറയുന്നത് ആർക്ക് വേണ്ടിയാണ്. ക്ലബ്ബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡന്റിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിൾ സൊസൈറ്റിയാണ് ക്ലബ് അല്ല. ഇടവേള ബാബു മാപ്പ് പറയണം.

അങ്ങനെയൊരു ക്ലബ്ബിൽ അംഗമായിരിക്കാൻ തനിക്ക് താൽപര്യം ഇല്ലെന്നും ഇടവേള ബാബു പറയുന്നു. അതേ സമയം രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ തീരമാനിച്ച് അമ്മ. രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി.

യുവ താരങ്ങൾ യോഗങ്ങളിൽ പങ്കെടുക്കാത്തതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്. അതേസമയം അച്ചടക്ക ലംഘനത്തെ തുടർന്ന് ഷമ്മി തിലകനെ അമ്മയിൽ നിന്ന് ഇന്നലെ പുറത്താക്കിയിരുന്നു. കൊച്ചി കളമശ്ശേരിയിൽ ഇന്നലെ ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. സംഘടനയുടെ മുൻ ജനറൽ ബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകൻ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ചതായി ആരോപണം ഉയർന്നിരുന്നു.

അത് പ്രസ്തുത യോഗത്തിൽ മറ്റ് അംഗങ്ങൾക്കിടയിൽ വലിയ ചർച്ചയായി മാറിയതിനെ തുടർന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് സംഘടനയ്ക്കുള്ളിൽ ആവശ്യം ഉയർന്നിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്തിരുന്നു.

Also Read: പ്രണയമാണോ പ്രേമമാണോ ദിൽഷയോട് ഉള്ളതെന്ന് ബ്ലസ്ലിയോട് മോഹൻലാൽ, സത്യസന്ധമായ മറുപടി നൽകി ബ്ലെസ്ലി, പക്ഷേ ദിൽഷ പറഞ്ഞത് കേട്ടോ

ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഇടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ നേതൃത്വം ഷമ്മി തിലകന് കത്ത് നൽകിയിരുന്നു. എന്നാൽ മൂന്ന് തവണ വിശദീകരണം ചോദിച്ചിട്ടും ഷമ്മി മറുപടി നൽകിയിരുന്നില്ല. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാൻ നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും ഷമ്മി തിലകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരവും ഉൾപ്പെടുത്തിയിരുന്നത്. മീ റ്റൂ ആരോപണം നേരിടുന്ന വിജയ് ബാബുവിനൊപ്പം തൻറെ പേരും ഉൾപ്പെടുത്തിയതിനെതിരെ ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു. വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണിതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഷമ്മി തിലകൻ രംഗത്തെത്തിയത്.

അച്ചടക്ക സമിതി പരിഗണിക്കുന്ന വിഷയം മീ റ്റൂ ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെ തിരെയുള്ള ഐസിസി നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണെന്നും ഷമ്മി തിലകൻ ചോദിച്ചിരുന്നു.

Advertisement