മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ദിലീഷ് പോത്തൻ സുരാജ് വെഞ്ഞാറന്മൂടിനേയും ഫഹദ് ഫാസിലിനേയും നായകൻമാരാക്കി ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടി സിനിമയിൽ തുടക്കം കുറിച്ച താരമാണ് നടി നിമിഷ സജയൻ. പിന്നീട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നുു. വ്യത്യസ്തമായ കഥാപാത്രമായി പ്രേഷകരുടെ മുന്നിൽ എത്താൻ എന്നും നിമിഷ വളരെ ശ്രദ്ധിച്ചിരുന്നു.
തന്റേതായ അഭിനയ ശൈലി കൊണ്ട് താരം വളരെ പെട്ടന്ന് തന്നെ മലയാളത്തിൽ മുൻനിര നായികമാരുടെ ഇടയിൽ സ്ഥാനം നേടിയെടുത്തു. ചോല എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുളള കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിമിഷ തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
നേരത്തെ സിനിമയിൽ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താത്പര്യം ഇല്ലെന്നുമുള്ള നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വളരെയധികം ചർച്ചയായിരുന്നു. ഇപ്പോൾ തന്റെ നിറത്തെ കുറിച്ചും സിനിമയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. നിമിഷയുടെ വാക്കുകൾ ഇങ്ങനെ:
നിറത്തെ കുറിച്ചുള്ള കമന്റുകൾ മനസിനെ ബാധിക്കുന്നവർ ഉണ്ടാകാം. ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേർതിരിവ് തോന്നിയിട്ടുമില്ല. എന്റെ നിറത്തിലും ചർമത്തിലും ഞാൻ വളരെ കംഫർട്ടാണ്. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. താൻ പ്രണയിക്കാനൊന്നുമില്ല പ്രണയ സങ്കൽപ്പങ്ങളും തൽകാലം ഇല്ല.
വേറെ ഒരുപാട് പരിപാടികൾ ചെയ്യാനുണ്ട്. അനാവശ്യ വിമർശനങ്ങൾ ഞാൻ മൈൻഡ് ചെയ്യാറില്ല. അവർ അവരുടെ തോന്നൽ പറയുന്നു. അത് കാര്യമായിട്ടെടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാൽ നൈസ് ആയിട്ട് മറുപടി കൊടുക്കാൻ അറിയാം.
എന്റെ സ്വഭാവം ഒരിക്കലും സ്‌ക്രീനിൽ കാണിക്കാറില്ല. ചെയ്ത കഥാപാത്രവും നിമിഷയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാനവതരിപ്പിച്ച കഥാപാത്രങ്ങൾ കടന്ന് പോയ സാഹചര്യങ്ങളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഞാനാണ് അതിലൂടെ കടന്ന് പോകുന്നതെങ്കിൽ ആ കഥാപാത്രങ്ങൾ പ്രതികരിച്ചതിലും ശക്തമായി പ്രതികരിച്ചേനെ. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ പോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടിൽ പരിചയമേ ഇല്ല. പക്ഷേ ചുറ്റുവട്ടത്ത് ഒരുപാട് പേരുടെ ജീവിതം കാണുന്നുണ്ടെന്നും നിമിഷ പറയുന്നു.
അതേ സമയം സൂരാജ് വെഞ്ഞാറന്മൂടിനൊപ്പം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ ആണ് നിമിഷ അവസാനമായി അഭിനയിച്ചത്. ഒടിടി റിലീസായിട്ടായിരുന്നു ഈ സിനിമ എത്തിയത്. മികച്ച പ്രതികരണം നേടിയെടുത്ത ചിത്രത്തിലെ അഭിനയത്തിന് നിമിഷ സ്വന്തമാക്കിയത്. നിരവധി വീട്ടമ്മമാർ ആണ് നിമിഷ അവതരിപ്പിച്ചത് തങ്ങളുടെ ജീവിതം തന്നെയാണ് എന്ന് തുറന്ന് പറഞ്ഞത്. ഒരുപാട് പേർക്കുള്ള പ്രചോദനം ആണ് ചിത്രത്തിൽ കൂടി നിമിഷ നൽകിയത്.