കുടുംബവിളക്കിലെ പ്രതീഷ് നൂബിൻ ജോണിന് വിവാഹം, വധു ഡോക്ടറാണ്; വിവാഹ ആഘോഷങ്ങളെ കുറിച്ച് കുടുംബവിളക്ക് താരങ്ങൾ

702

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവ് പ്രധാനവേഷത്തിലെത്തന്നു എന്ന കാരണത്താൽ തന്നെ ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പര. സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ടവരുമാണ്. മീരാ വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. നേരത്തെ പ്രമുഖ സിനിമാ നടൻ ശ്രീജിത്ത് വിജയ് ആയിരുന്നു അനിരുദ്ധ് ആയി എത്തിയിരുന്നത്. പിന്നീട് ശ്രീജിത്ത് വിജയ് മാറി ആനന്ദ് എത്തുകയായിരുന്നു.

Advertisements

നടൻ നൂബിൻ ജോണിയാണ് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്ക്കൊപ്പം നിൽക്കുന്നത്. നിരവധി ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്. ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം. അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നൂബിന്റെ കുടുംബം.

മോഡലിങ്ങിൽ ഒക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്. നേരത്തെ ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു
ഇടുക്കിയിൽ തന്നെയാണ് താരം പഠിച്ചു വളർന്നത്. യുവക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു.

ഒരു വക്കീൽ കൂടിയാണ് നൂബിൻ കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു. നിരവധി ഷോർട് ഫിലിമുകളിലും താരം എത്തിയിട്ടുണ്ട്. ഇപ്പോൾ മികച്ച അഭിപ്രായത്തോടെ സീരിയലിൽ മുന്നേറുകയാണ് നൂബിൻ. പരമ്പരയിലെ നായികയുടെ സ്‌നേഹനിധിയായ അതിനോടൊപ്പം കുറച്ചു മുൻകോപവും ഉള്ള മകനായാണ് താരം കുടുംബ വിളക്ക് എന്ന പരമ്പരയിൽ എത്തുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെ സമ്പാദിച്ച താരം കൂടിയാണ് നൂബിൻ. നിരവധി ആരാധകരുള്ള താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്, താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ നിറമനസ്സോടെ ആണ് സ്വീകരിക്കുന്നത്. ഇപ്പോൾ താരത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് വൈറലാകുന്നത്. കുടുംബ വിളക്കിലെ മറ്റുതാരങ്ങൾ പങ്കുവെച്ച വീഡിയോയിൽ ആണ് ഈ വിശേഷം പുറത്തായത്.

നൂബിൻ ജോണിയുടെ വിവാഹം അടുത്തരിക്കുകയാണ് എന്നതാണ് ആ വിശേഷം. കുടുംബ വിളക്കിലെ താരങ്ങളെല്ലാം ചേർന്നു ന്യൂബിന്റെ വിവാഹത്തിന് ഒരുക്കുന്ന പരിപാടികളെ പറ്റിയുള്ള ചർച്ചയുടെ ഒരു ഭാഗമാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. വിവാഹം ഉടൻ കാണുമെന്നാണ് ഇവർ പറയുന്നത്.

ചന്തം ചാർത്ത് ചടങ്ങിനെ പറ്റിയാണ് ഇവർ അധികവും സംസാരിക്കുന്നത്. നാലു വർഷത്തിലേറെയായി പ്രണയത്തിലാണ് നോബിൻ. തന്റെ പ്രണയിനിയെ തന്നെയാണ് തന്റെ ഭാവി ജീവിതത്തിലെ പ്രിയതമയായി താരം തിരഞ്ഞെടുക്കുന്നതും. ഡോക്ടർ ആണ് നോബിന്റെ വധു. അതേ സമയം വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും താരം പുറത്തുവിട്ടിട്ടില്ല.

എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് നൂബിൻ .ബാല്യകാല സുഹൃത്തുക്കൾ മുതൽ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പരിചയപ്പെട്ട വ്യക്തികളുമായിവരെ സൗഹൃദം സൂക്ഷിക്കാറുണ്ട്. അഭിനയത്തിലെ തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നോട്ട് പോകാൻ സുഹൃത്തുക്കളുടെ ഉപദേശങ്ങൾ സഹായകമാകാറുണ്ടെന്നും നൂബിൻ പറഞ്ഞിരുന്നു.

Advertisement