നിഴൽ പോലെ നിന്നയാൾ പെട്ടന്ന് അങ്ങ് പോയപ്പോൾ പെട്ടെന്ന് ഡിപ്രഷനിലായി പോയി: ആദ്യ ഭർത്തിവിന്റെ വിയോഗം ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് ബിന്ദു പണിക്കർ

4082

മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമായിരുന്നു ബിന്ദു പണിക്കർ. സിനിമയിൽ പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല കോമഡി മറിച്ച് സ്ത്രീകൾക്കും അതിഗംഭീരമായി ഇതിൽ തിളങ്ങാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ.

കെപിഎസി ലളിത, ഉർവശി, ഫിലോമിന, സുകുമാരി അമ്മ, ബിന്ദു പണിക്കർ അങ്ങനെ നിരവധി മലയാളം നടിമാർ ഇതിന് ഉദാഹരണമാണ്. ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ കൂടിയാണ് ഇവർ. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി ബിന്ദു പണിക്കർ.

Advertisements

കുശുമ്പിയായും, അത്യാർത്തിയുള്ളവളായും, അമ്മയായും, സഹോദരിയായും, ഭാര്യയായും, ഒക്കെ വ്യത്യസ്ത വേഷങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള നടി കൂടിയാണ് ബിന്ദുപണിക്കർ. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. ദാമോദര പണിക്കരുടേയും നീനയുടേയും മകളായാണ് താരം ജനിച്ചത്.

Also Read
കുട്ടികളെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, 28 വയസ്സായപ്പോൾ തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി, പക്ഷേ: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

പ്രണയ വിവഹമായിരുന്നു പണിക്കർ വിഭാഗത്തിൽ പെട്ട അച്ഛന്റേയും ക്രിസ്ത്യാനിയായ അമ്മടുടേയും. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു ബിന്ദു പണിക്കരുടെ അച്ഛൻ. ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. 2003 ൽ ബിജു വി നായർ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു.

ഭർത്താവിന്റെ മ ര, ണം ഏൽപിച്ച ആഘാതവും ജീവിത പ്രാരാബ്ധങ്ങളും മുൻപ് ഒരു അഭിമുഖത്തിൽ ബിന്ദു പണിക്കർ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഹാസ്യ വേഷങ്ങൾക്കപ്പുറമുള്ള ചില കഥാപാത്രങ്ങളെ കാണുമ്പോൾ ഇത് ഞാനാണല്ലോ എന്ന് തോന്നാറുണ്ടെന്നു പറയുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബിന്ദു പണിക്കർ മനസ് തുറന്നത്.

പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു. പലപ്പോഴും വർക്കുണ്ടായിരുന്നില്ല. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു. അപ്പോൾ എനിക്ക് വർക്കിന് പോവാതിരിക്കാൻ പറ്റുമായിരുന്നില്ല. നിഴൽ പോലെ നിന്നയാൾ പെട്ടന്ന് അങ്ങ് പോയപ്പോൾ രണ്ട് മൂന്ന് വർഷം ഡിപ്രഷനിലായി എന്നാണ് ബിന്ദു പണിക്കർ പറയുന്നത്.

അതേ സമയം ബിജു നായരുടെ മരണത്തിനു ശേഷം 2009 ൽ നടൻ സായി കുമാറിനെ ബിന്ദു പണിക്കർ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായരും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

Also Read
ചക്കപ്പഴത്തിൽ നിന്നും ‘പൈങ്കിളി’ ശ്രുതി രജനികാന്തും പിന്മാറുന്നു, താരം ഇനി പോകുന്നത് മറ്റൊരു വമ്പൻ പരിപാടിയിലേക്ക്, ആവേശത്തിൽ ആരാധകർ

Advertisement