തലകറങ്ങി വീഴാതെ എങ്ങനെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, അഹാന പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേട്ടോ

57

മലയാളത്തിന്റെ പ്രിയനടനും ബിജെപി നേതവുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തവളായ
അഹാന കൃഷ്ണ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ്. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആണ് അഹാന മലാല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നായികയായി ചുവട് ഉറപ്പിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടികൂടിയാണ് അഹാന. അഹാനയെ പോലെ തന്നെ അനിയത്തിമാരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് അഹാന. ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടേയും യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെയുമെല്ലാം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട് താരം.

Advertisements

ഇപ്പോഴിതാ അഹാനയുടെ ചില പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചില ചോദ്യങ്ങൾ അഹാന മറുപടി നൽകിയിരുന്നു. ഈ മറുപടികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പും ഇതുപോലെ ആരാധകരുടെ ചോദ്യങ്ങൾക്ക് അഹാന മറുപടി നൽകിയിട്ടുണ്ട്.

രസകരമായ ഒരുപാട് ചോദ്യങ്ങൾക്ക് അഹാന മറുപടി നൽകുന്നുണ്ട്. ഇനി പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചും അഹാന തുറന്നു പറഞ്ഞിരുന്നു. പബ്ലിക് ഫിഗർ എന്ന നിലയ്ക്ക് വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും വേർതിരിച്ച് നിർത്താൻ സാധിക്കുമോ എന്നായിരുന്നു ഒരു ചോദ്യം.

താൻ വളരെ ഓപ്പൺ ആണെന്നായിരുന്നു അഹാനയുടെ മറുപടി. താൻ ഫോർമൽ അല്ലെന്നും സുതാര്യമായ വ്യക്തിയാണെന്നും അഹാന പറയുന്നു. അതിനാൽ താൻ മിക്കപ്പോഴും കംഫർട്ടബിൾ ആണെന്നും അതുകൊണ്ട് തനിക്കതിൽ വലിയ ബുദ്ധിമുട്ടില്ലെന്നും തനിക്കത് സ്വാഭാവികമാണെന്നും അഹാന പറയുന്നു. തന്റെ അടുത്ത സിനിമകൾ അടി, നാൻസി റാണി, പിന്നെ രഹസ്യ പ്രൊജക്ടുകളാണെന്നും അഹാന പറയുന്നുണ്ട്.

നിങ്ങളുടെ കാഴ്ചപ്പാടിൽ എന്താണ് ഫെമിനിസം എന്ന ചോദ്യത്തിനും അഹാന ഉത്തരം നൽകുന്നുണ്ട്. 157474675ാമത്തെ തവണ പറയുകയാണ്, തുല്യതയാണെന്നായിരുന്നു അഹാനയുടെ ഉത്തരം. തന്റെ വിദ്യാഭ്യാസ യോഗ്യതയും അഹാന തുറന്നു പറയുന്നുണ്ട്. ദയാലുവായ, വിവേകമുള്ളൊരു മനുഷ്യൻ ആകാൻ ശ്രമിക്കുന്നതിനോടൊപ്പം താനൊരു കലാകാരിയാണെന്നും വിഷ്വൽ കമ്മ്യണിക്കേഷിൽ ഗ്രാജുവേറ്റും അഡ്വർട്ടൈസിംഗ് ആന്റ് മാർക്കറ്റിംഗിൽ പോസ്റ്റ് ഗ്രാജുവേറ്റാണെന്നും അഹാന പറയുന്നു.

അമ്മയുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോഴുള്ള മകന്റെ പ്രതികരണം, സംസാരിച്ചിരുന്നു, തുറന്ന് പറഞ്ഞ് നടി അടുത്തതായി പഠിക്കണമെന്ന് ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. തെലുങ്ക്, ബേക്കിംഗ്, എങ്ങനെ കൂടുതൽ ചിൽഡ് ആകാം, തലകറങ്ങി വീഴാതെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, ടുവീലർ ശരിയായി എങ്ങനെ ഓടിക്കാം എന്നെല്ലാമാണ് താൻ ഇനി പഠിക്കാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു അഹാനയുടെ ഉത്തരം. ഇതിനോടകം തന്നെ താരത്തിന്റെ മറുപടികൾ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു.

Advertisement