മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് ജോയ് മാത്യു. സോഷ്യൽ മീഡിയയിലെ കോൺഗ്രസ് സൈബർ ടീമിലെ പ്രമുഖ കൂടിയാണ് ജോയ് മാത്യു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗിനിടെ നടൻ ജോയ് മാത്യുവിൽ നിന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബൈനറി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ജോയ് മാത്യുവിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ബൈനറി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉന്നയിച്ച് ഇരിക്കുന്നത്. സിനിമയുടെ സംവിധായകൻ ജാസിക് അലി, സഹനിർമാതാവ് രാജേഷ് ബാബു എന്നിവരാണ് ആരോപണങ്ങളുമായി ജോയ് മാത്യുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
തങ്ങളുടെ ചിത്രത്തിൽ അഭിനയിച്ച താരങ്ങളിൽ ഭൂരിഭാഗവും പ്രൊമോഷണൽ പരിപാടികളിൽ സഹകരിക്കുന്നി ല്ലെന്നാണ് ആരോപണം. ജോയ് മാത്യു, കൈലാഷ് ഉൾപ്പെടെയുള്ള താരങ്ങൾ ഇതിൽ പെടുമെന്നും ചിത്രത്തിന്റെ സംവിധായകൻ ജാസിക് അലി, സഹനിർമ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജോയ് മാത്യു സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞതായും അണിയറ പ്രവർത്തകർ ആരോപിക്കുന്നു.
Also Read
അന്ന് എനിക്കിട്ട് പാരപണിഞ്ഞ എന്റെ ആ ശത്രുവിനെ ആദ്യം കാണിച്ചു തന്നത് മമ്മൂക്കയുടെ ഭാര്യയാണ്; ലാൽ ജോസ്
അഭിനയിച്ച താരങ്ങൾ പ്രൊമോഷനുവേണ്ടി സഹകരിച്ചിട്ടില്ല. സിനിമയിൽ അഭിനയിച്ച ജോയ് മാത്യു പ്രൊമോഷനിൽ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചർച്ച ചെയ്യുന്ന, ജോയ് മാത്യു എൻറെ വാക്കുകൾക്ക് ഒരു പ്രതികരണവും നൽകിയിട്ടില്ല.
ഷിജോയ് വർഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങൾ ചിത്രത്തിലുണ്ട്. അവരും പ്രൊമോഷനിൽ സഹകരിച്ചില്ല. മുഴുവൻ പ്രതിഫലവും വാങ്ങിയിട്ടാണ് അവർ അഭിനയിക്കാൻ വരുന്നത്. ഒരു രൂപ കുറഞ്ഞാൽ വരില്ല. സിനിമയ്ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്.
അത് അക്കൗണ്ടിൽ വന്നതിന് ശേഷമാണ് അവർ ഷൂട്ടിംഗിന് വരുന്നത് എന്നും സംവിധായകൻ ജാസിക് അലി ആരോപിച്ചു. രണ്ടാം ഷെഡ്യൂളിൽ സിനിമ മുടങ്ങുന്ന ഒരു അവസ്ഥ വന്നു. ആദ്യത്തെ നിർമ്മാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോൾ കൊള്ളാം നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ ലൊക്കേഷനിൽ വന്നിട്ട് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു.
എനിക്ക് ചെയ്യാൻ പറ്റില്ല ഈ ഡയലോഗ് എനിക്ക് പറയാൻ പറ്റില്ല മാറ്റിയെഴുതണം എന്ന് പറഞ്ഞു. എട്ടൊൻപത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്‌ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അനീഷ് രവിയും കൈലാഷും ചേർന്നാണ് തിരക്കഥ തിരുത്തി എഴുതിയത്. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസമാണ്. സാമ്പാറിന്റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനർ ആയ പെൺകുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു.
ഈ ക്യാമറയിൽ സിനിമയെടുക്കാൻ പറ്റില്ല എന്നും പറഞ്ഞു. ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോ എനിക്ക് അറിയില്ല. ഈ സിനിമയിൽ അഭിനയിച്ചവരൊന്നും ബാങ്കബിൾ ആർട്ടിസ്റ്റുകളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രൊമോട്ട് ചെയ്യുക എന്നത്. അത് ഉണ്ടായില്ല, സഹനിർമ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു പറഞ്ഞു.