സുരേഷ് ഗോപിക്ക് ഒപ്പം ബാഹുബലിയുടെ ദേവസേന അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്; ആവേശത്തിൽ ആരാധകർ

183

പതിനേഴ് വർഷമായി തെലുങ്ക് തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി. മികച്ച അഭിനയ മികവും ആകാര ഭംഗിയും കൊണ്ട് പ്രക്ഷകരുടെ പ്രീതി നേടിയെടുക്കുകയായിരുന്നു നടി. ബാഹുബലി സീരിസ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ സിനിമാലോകത്തിന്റെ ദേവസേന കൂടിയാണ് അനുഷ്‌ക ഷെട്ടി.

ആയിരം കോടിക്ലബ്ബിൽ എത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി അടക്കമുള്ള സിനിമകളിലൂടെ ആണ് അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്. വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ താരം ഇതിനോടകം പല തരത്തിൽ ഉള്ള കഥാപാത്രങ്ങളിൽ കൂടി ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടികഴിഞ്ഞു. നായികാ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ അനുഷ്‌കയ്ക്ക് പ്രത്യേക കഴിവാണ് ഉള്ളത്.

Advertisements

പലപ്പോഴും ചരിത്ര സിനിമകളിൽ അഭിനയിച്ചുകൊണ്ട് അസാമാന്യ പ്രകടനം കാഴ്ച വെയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അരുന്ധതി, രുദ്രമ്മ ദേവി, ബാഹുബലി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അനുഷ്‌കയെ എന്നും മറ്റുള്ള നായിക നടികളിൽ നിന്നും വ്യത്യസ്ത ആക്കിയിരുന്നു. വളരെ പെട്ടന്ന് തന്നെ അനുഷ്‌ക തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായിക നടിയായി മാറുകയായിരുന്നു.

Also Read
വിവാഹം കാട്ടിൽ വെച്ച് ആദ്യരാത്രി ഏറുമാടത്തിൽ, സുചിത്രയുടെ വിവാഹം നടക്കുക ഇങ്ങനെ: ഫുൾ പ്ലാനിംഗുമായി അഖിലും റോൺസണും വിനയും

തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള താരം കഥാപാത്ര മികവിനുവേണ്ടി എന്ത് കഷ്ടപ്പാടും ഏറ്റെടുക്കാനും തയ്യാറാണ്. നിശബ്ദം എന്ന ചിത്രമാണ് അനുഷ്‌കയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ഇപ്പോഴിതാ താരത്തിന്റെ ആരാധകർക്കും മലയാളികൾക്കും സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. മലയാളത്തിന്റെ സൂപ്പർതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ചിത്രത്തിലൂടെയാണ് അനുഷ്‌ക മലയാളത്തിലേക്ക് എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ അനുഷ്‌ക മലയാളത്തിൽ എത്തുമെന്നാണ് സൂചന. ചിത്ര ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കും എന്നാണ് അറിയുന്നത്. അതേ സമയം ഇക്കാ ര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ഇതിനിടെഅനുഷ്‌ക സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാള ത്തിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾ സുരേഷ് ഗോപി ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.

സുരേഷ് ഗോപിയുടെ 250ാം ചിത്രമായി ഒരുങ്ങുന്ന ഒറ്റക്കൊമ്പൻ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഷിബിൻ തോമസ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ നിർമാണം ടോമിച്ചൻ മുളകുപാടമാണ്. ചിത്രങ്ങളിലെ നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ്. ജോഷി ഒരുക്കുന്ന പാപ്പൻ ആണ് ഇനി സുരേഷ് ഗോപിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

Also Read
വിദേശത്ത് സെറ്റിലായിട്ടും അഭിനയ മോഹം നാട്ടിലെത്തിച്ചു, ജീവിതത്തിൽ വെറും പാവമായ മെർലിനെ ഇപ്പോൾ വീട്ടുകാർക്കും ഇഷ്ടമല്ല, കന്യാദാനത്തിലെ കൊടുംവില്ലത്തി സുശീലാമ്മയുടെ യഥാർത്ഥ ജീവിതം

Advertisement