23ാം വയസ്സിൽ വിവഹ മോചിതയായി, പിന്നെ കല്യാണം കഴിക്കാൻ തോന്നിയില്ല, ഇപ്പോൾ എനിക്ക് എല്ലാം ശീലമാണ്: പൃഥ്വിരാജിന്റെ ആദ്യ നായിക നടി ഗായത്രി രഘുറാം പറയുന്നത് കേട്ടോ

1839

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജ് ഇന്ന് സൂപ്പർ നടൻ മാത്രമല്ല ഒരു സൂപ്പർ സംവിധായകൻ കൂടിയാണ്. അഭിനയത്തോടൊപ്പം തന്നെ നിർമ്മാണം, സംവിധാനം, ഗാനാലാപനം ഇങ്ങനെ വിവിധ മേഖലയിലൂടെ കടന്നു പോവുകയാണ് അദ്ദേഹം ഇപ്പോൾ.

അതേ സമയം തന്റെ ആദ്യ ചിത്രം നന്ദനം ആണെന്നാണ് അദ്ദേഹം പറയാറുള്ളതെങ്കിലും സത്യത്തിൽ നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന രാജസേനൻ സിനിമയിലാണ് പൃഥ്വി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം വലിയ പരാജയമായി മാറിയിരുന്നു. അതേ സമയം തിയേറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ ചിത്രമായിരുന്നു ഇത്.

Advertisements

പൃഥ്വിരാജിന് ഒപ്പം തന്നെ അതിലെ നായികയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ മലയാളത്തിൽ അധികം കണ്ടില്ല. പ്രശസ്ത കൊറിയോഗ്രാഫർ രഘുറാമിന്റെ മകൾ ഗായത്രി രഘുറാം അയിരുന്നു രാജസേനൻ ചിത്രത്തിലെ നായികയായി എത്തിയത്. ചാർലി ചാപ്ലിൻ എന്ന് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം.

Also Read
അമൃത സുരേഷിനെ മാറോട് ചേർത്ത് നിർത്തി ഗോപി സുന്ദർ, പുതിയ ഫോട്ടോ പങ്കുവെച്ച് സന്തോഷ വാർത്ത അറിയിച്ച് താരങ്ങൾ, ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നുവെന്ന് സൂചന, അഭയ ഇട്ടിട്ട് പോയോ എന്ന് ഗോപിയോട് ആരാധകർ

പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടർന്ന് തമിഴ് സിനിമകളിൽ സജീവമായെങ്കിലും മൂന്ന് വർഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റസ്ട്രി വിട്ടു. വിവാഹ ശേഷം ഭർത്താവിനപ്പം വിദേശത്തേക്ക് പോയ ഗായത്രി നാലു വർഷത്തെ ദാമ്പബത്യ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി.

മടങ്ങി വന്ന ശേഷം സിനിമയിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ മിക്കതും അമ്മ വേഷങ്ങൾ ആയിരുന്നു. 23 വയസ്സ് പ്രായമുള്ള തനിയ്ക്ക് അമ്മ വേഷങ്ങൾ തന്ന് വിളിച്ചപ്പോൾ, അഭിനയം വേണ്ട എന്ന് വച്ചു. അങ്ങിനെയാണ് കൊറിയോഗ്രാഫിയിലേക്ക് തിരിഞ്ഞത്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം.

ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി രഘുറാം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തന്റെ 23ാം മൂന്നാം വയസ്സിലായിരുന്ന ഗായത്രി വിവാഹ മോചിതയാവുന്നത്. അതിനാൽ തന്നെ ഇത് തന്റെ ജീവിതത്തെ അധികം ബാധിച്ചിട്ടില്ല എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.

Also Read
വിദേശത്ത് സെറ്റിലായിട്ടും അഭിനയ മോഹം നാട്ടിലെത്തിച്ചു, ജീവിതത്തിൽ വെറും പാവമായ മെർലിനെ ഇപ്പോൾ വീട്ടുകാർക്കും ഇഷ്ടമല്ല, കന്യാദാനത്തിലെ കൊടുംവില്ലത്തി സുശീലാമ്മയുടെ യഥാർത്ഥ ജീവിതം

വിവാഹം എന്റെ ജീവിതത്തിലെ ചെറിയൊരു കാലയളവ് മാത്രമാണ്. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതുകൊണ്ട് പരസ്പരം മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ചുരങ്ങിയ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് ആ ജീവിതം ഞാൻ മറന്നു. ഇപ്പോൾ അദ്ദേഹം എവിടെയാണെന്നും എന്ത് ചെയ്യുന്നെന്നും എനിക്ക് അറിയില്ല. വിവാഹ മോചനത്തിന് ശേഷം ഒരു വിവരവും ഇല്ല.

ചിലപ്പോൾ അദ്ദേഹം മറ്റൊരാളെ വിവാഹം ചെയ്യുകയും മക്കളൊക്കെയായി ഒരു കുടുംബ ജീവിതം നയിക്കുകയും ആയിരിക്കാം. അതുകൊണ്ട് അതേ കുറിച്ച് ഒരു കമന്റ് പറയാനും ഞാൻ ആഗ്രഹിക്കുന്നില്ല.വിവാഹ മോചിത ആവുമ്പോൾ എനിക്ക് 23 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതിന് ശേഷം ഒരു പ്രണയമോ ക്രഷോ തോന്നിയിട്ടില്ല. വിവാഹം കഴിക്കണം എന്നും കരുതിയിട്ടില്ല.

മുപ്പത് വയസ്സ് വരെയൊക്കെ ആർഭാട ജീവിതത്തോടൊക്കെ ഭ്രമം ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ സിംപിൾ ലൈഫ് ആണ് എനിക്ക് ഇഷ്ടം. ചെറുപ്പത്തിൽ തന്നെ നേരിടേണ്ടത് എല്ലാം നേരിട്ടിട്ടുള്ള പരിചയം ആയത് കൊണ്ടാവും ഇപ്പോൾ എനിക്ക് എല്ലാം ശീലമാണെന്നും ഗായിത്രി രഘുറാം വ്യക്തമാക്കുന്നു.

Advertisement