അമൃത സുരേഷിനെ മാറോട് ചേർത്ത് നിർത്തി ഗോപി സുന്ദർ, പുതിയ ഫോട്ടോ പങ്കുവെച്ച് സന്തോഷ വാർത്ത അറിയിച്ച് താരങ്ങൾ, ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നുവെന്ന് സൂചന, അഭയ ഇട്ടിട്ട് പോയോ എന്ന് ഗോപിയോട് ആരാധകർ

927

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സംഗീത റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പിന്നീട് മലയാളകളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. നിരവധി മനോഹര ഗാനങ്ങൾ ആലപിച്ച് കൈയ്യടി നേടിയിട്ടുള്ള അമൃത സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ മ്യൂസിക് ബാൻഡും ആരംഭിച്ചിരുന്നു.

എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പല സിനിമകളിലും ആൽബങ്ങളിലും പാടിയ അമൃത സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

Advertisements

അതേ സമയം ഒരു ഗായിക എന്നതിന് അപ്പുറം അറിയപ്പെടുന്ന വ്‌ളോഗർ കൂടെയാണ് അമൃത സുരേഷ്. അമൃത പങ്കു വെയ്ക്കുന്ന സോഷ്യൽ മീഡിയ വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാവാറുണ്ട്. അടുത്തിടെ നടൻ ബലയുമായിട്ടുള്ള വിവാഹ മോചനത്തിന്റെ പേരിലാണ് ഗായിക അമൃത സുരേഷ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത്.

Also Read
വിദേശത്ത് സെറ്റിലായിട്ടും അഭിനയ മോഹം നാട്ടിലെത്തിച്ചു, ജീവിതത്തിൽ വെറും പാവമായ മെർലിനെ ഇപ്പോൾ വീട്ടുകാർക്കും ഇഷ്ടമല്ല, കന്യാദാനത്തിലെ കൊടുംവില്ലത്തി സുശീലാമ്മയുടെ യഥാർത്ഥ ജീവിതം

കഴിഞ്ഞ വർഷം ബാല രണ്ടാമത് വിവാഹം കഴിച്ചപ്പോളും അമൃതയുടെ പേര് ഉയർന്നു വന്നു. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. സംഗീത സംവിധായാകൻ ഗോപി സുന്ദറിനൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയ വഴി അമൃത സുരേഷ് പങ്കുവെച്ചത്.

പിന്നാലെ ഇതേ ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദറും എത്തി. ഇരുവരും ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷൻ കണ്ടതോടെ ആണ് ആശംസകൾ അറിയിച്ച് ആരാധകരും എത്തിയത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്. എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി അമൃതയും ഗോപി സുന്ദറും കൊടുത്തിരിക്കുന്നത്.

തലക്കെട്ടിൽ സൂചിപ്പിച്ചിരിക്കുന്ന വാക്കുകളുടെ അർഥം തേടുകയാണ് ആരാധകർ. എന്തായാലും ഇരുവരും പ്രണയത്തിൽ ആണെന്ന് സൂചന നൽകുന്ന വരികൾ ആയതു കൊണ്ട് ഈ ചോദ്യം ഉയർന്നു വരികയാണ്. മാത്രമല്ല ചിലർ ഗോപിയും ആദ്യ ഭാര്യയെ ഉപേക്ഷിച്ചതിന് ശേഷം ഗോപി സുന്ദർ ലിവിങ് ടുഗെദറിൽ ആയിരുന്ന അഭയ ഹിരൺമയിയേയും കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്.

അഭയ ഹിരൺമയി ഇട്ടിട്ടുപോയോ എന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്. അതേ സമയം ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ കുട്ടയുടേയും ചിത്രങ്ങളും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇതിനിടെ ഗോപി സുന്ദറും അമൃതയും തമ്മിൽ രജിസ്റ്റർ മാര്യേജ് കഴിഞ്ഞതായു ചില യൂടൂബ് ചാനലുകളും പ്രചരിപ്പിക്കുന്നുണ്ട്.

Also Read
ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അവന് ഓരോ കീമോ എടുക്കുമ്പോഴും ആശ്വാസം നൽകുന്നത് സാന്ത്വനം സീരിയൽ മാത്രമാണ്, ചിപ്പിയുടെ സഹോദരനെ കുറിച്ച് അച്ചു സുഗന്ധ്

ഏതായാലും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതേ സമയം ഇവരുട പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് തരങ്ങൾക്ക് ആശംസ അറിയിച്ചു എത്തിയിരിക്കുന്നത്.

Advertisement