ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംദഗത്തേക്ക് എത്തിയ താര സുന്ദരിയാണ് പാർവ്വതി ജയറാം. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയുമുള്ള ശാലീന സുന്ദരിയായി എത്തിയ പാർവ്വതി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സിനിമയിൽ സൂപ്പർ നടിയായി തിളങ്ങിനിന്ന സമയത്താണ് നടൻ ജയറാമിനെ പാർവതി പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് അഭിനയരംഗത്ത് നിന്നും നടി വിടപറയുകയായിരുന്നു. അതേ സമയം താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷക മനസിൽ മായാതെ കിടക്കുന്നവയാണ്.
അതേ സമയം ഇപ്പോൾ പാർവ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് വൈറലാവുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് തങ്ങളെ വിട്ടുപോയ അനിയത്തിയുടെ ഓർമ്മകൾ പങ്കുവെച്ചാണ് താരം എത്തിയത്. 25 വർഷങ്ങൾക്ക് മുൻപായിരുന്നു പാർവതിയുടെ ഇളയസഹോദരി ദീപ്തി മരണപ്പെടുന്നത്.
ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എന്റെ കൊച്ചനുജത്തി, എന്റെ മനസാക്ഷിസൂക്ഷിപ്പുകാരി. എക്കാലത്തെയും ആത്മാർത്ഥ സുഹൃത്ത്. എന്റെ അവസാനശ്വാസം വരെ നിന്നെ ഞാൻ മിസ്സ് ചെയ്യും. മറ്റൊരു ലോകത്ത് നിന്നെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു, എന്നാണ് പാർവതി കുറിച്ചത്.
അതേ സമയം ദീപ്തിയെ കുറിച്ച് ഒരിക്കൽ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പാർവതി തുറന്നു പറഞ്ഞിരുന്നു. എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവൾ. അവൾ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല. ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും.
ചിലപ്പോൾ ചില കോളേജുകളുടെ വരാന്തകളിൽ ഞാൻ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും. തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് ദീപ്തിയുടെ മരണമെന്നും പാർവതി പറഞ്ഞിരുന്നു.
ഒരു തീരാനഷ്ടം തന്നെ ആയിരുന്നു സഹോദരിയുടെ വേർപാട്, ഇന്നും തനിക്ക് അവളെ മിസ് ചെയ്യുന്നുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ആദ്യകാലത്ത് ഒന്നിച്ചെടുത്ത ഫോട്ടോ പങ്കുവെച്ചാണ് പാർവ്വതി ഓർമ്മ പങ്കുവെച്ചത്.
അതേ സമയം ഹരിഹരൻ എംടി വാസുദേവൻ നായർ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിൽ പാർവതിയ്ക്ക് ഒപ്പം ദീപ്തിയും അഭിനയിച്ചിട്ടുണ്ട്. തിരുവല്ല കവിയൂരിൽ രാമചന്ദ്രകുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് പാർവതി. ജ്യോതിയാണ് കൂട്ടത്തിൽ മുതിർന്നയാൾ.