മമ്മൂട്ടി ഇനി റഷ്യൻ സംസാരിക്കും: റഷ്യൻ ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി മാസ്റ്റർ പീസ്

38

മലയാള സിനിമ ഭാഷയ്ക്കും ദേശത്തിനും അതീതമായി പുതിയ അതിരുകൾ കണ്ടെത്തുകയാണ്. നിരവധി വിദേശ രാജ്യങ്ങളിലെ മലയാളത്തിലേക്ക് എത്തുന്നതിനൊപ്പം തന്നെ വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിനുള്ള സാധ്യതകളും പരിശോധിക്കപ്പെടുന്നു. നേരത്തേ മമ്മൂട്ടി ചിത്രം മധുരരാജ ചൈനീസ് ഉൾപ്പടെയുള്ള മൊഴിമാറ്റം നടത്തുന്നതിനുള്ള കരാറിൽ ഒപ്പിട്ടിരുന്നു.

മാമാങ്കവും ചൈനീസ് മൊഴിമാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ചൈനീസ് പതിപ്പിനായി ശ്രമിക്കുകയാണ്. ഇപ്പോഴിതാ റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ആദ്യ മലയാള ചിത്രമായി മമ്മൂട്ടിയുടെ മാസ്റ്റർപീസ് മാറിയിരിക്കുന്നു.

Advertisements

2017ലെ ക്രിസ്മസ് കാലത്താണ് അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസ് പുറത്തിറങ്ങിയത്. മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ തമിഴ് പതിപ്പ് ചാണക്യനും തിയറ്ററുകളിൽ മികച്ച പ്രകടനാണ് നടത്തിയത്. ടിവിയിലും യൂട്യൂബിലും ഹിന്ദി ഡബ്ബ് പതിപ്പും എത്തിയിട്ടുണ്ട്.

ഇപ്പോൾ റിലീസ് കഴിഞ്ഞ് രണ്ടര വർഷങ്ങൾക്ക് ശേഷവും ചിത്രം റഷ്യൻ പതിപ്പിലൂടെ പുതിയ ബിസിനസ് നേടിയിരിക്കുകയാണ്. 40 കോടി രൂപയ്ക്ക് മുകളിലാണ് മാസ്റ്റർപീസ് മലയാളം പതിപ്പിൽ നിന്നു മാത്രമായി തിയറ്ററുകളിൽ നിന്ന് നേടിയിരുന്നത്.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മാസ്റ്റർ പീസ്. കോളേജ് പ്രൊഫസറായി വേഷം മാറിയെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടത്. ഇപ്പോഴിതാ മമ്മൂട്ടിയുടേയും മാസ്റ്റർ പീസിന്റേയും ആരാധകരെ തേടിയൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

മലയാള സിനിമയ്ക്ക് പുതിയ നേട്ടം നേടിക്കൊടുത്തിരിക്കുകയാണ് ഈ ചിത്രം. മാസ്റ്റർ പീസ് റഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. സംവിധായകൻ തന്നെയാണ് ഈ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റിയത്. ഫോർസീസണുമായി കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവച്ചതായും നിർമ്മാതാക്കളായ റോയൽ സിനിമാസ് അറിയിച്ചു. മാസ്റ്റർ പീസിൻറെ തിരക്കഥ എഴുതിയത് ഉദയ് കൃഷ്ണ ആയിരുന്നു.

മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, മഖ്ബൂൽ സൽമാൻ, ഗോകുൽ സുരേഷ്, പൂനം ബജ്‌വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായും നിർമ്മാതാവ് സി എച്ച് മുഹമ്മദ് അറിയിച്ചു.

Advertisement