വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് സീമ. നായികയായി ഒരുകാലത്ത് തിളങ്ങിയിരുന്നു നടി ഇപ്പോൾ അമ്മ വേഷങ്ങളിലും സഹനടി വേഷങ്ങളിലും ആണ് സജീവം. അതേ സമയം സീമ എന്ന നടിയെ സിനിമ ഉള്ളിടത്തോളം കാലം മലയാള സിനിമ ഒരിക്കലും മറക്കില്ല.
തന്റെ അപാരമായ അഭിനയ സിദ്ധികൊണ്ടു ഒരുകാലത്തു ഏറ്റവും തിരക്കുള്ള മലയാള നായികമാരുടെ പട്ടികയിൽ സീമ ഇടം പിടിച്ചിരുന്നു. അതേപോലെ തന്നെ മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ ഐവി ശശിയും ആയുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും അക്കാലത്തു് ആഘോഷം ആക്കിയതായിരുന്നു.
ഐവി ശശിയുടെ മിക്ക ചിത്രങ്ങളിലെയും നായിക സീമ തന്നെയായിരുന്നു. അതിൽ 1978 ൽ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രമാണ് സീമയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. ആ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു.
ഒരു വേ ശ്യ യുടെ കഥ പറയുന്ന ചിത്രമായിരുന്നു അവളുടെ രാവുകൾ. മലയാളത്തിലെ ആദ്യ എ സർട്ടി ഫിക്കറ്റ് സിനിമ. ജീവിത സാഹചര്യങ്ങൾ കൊണ്ട് വേ ശ്യ യാ കാൻ നിർബന്ധിതയാകുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ചിത്രത്തിൽ വളരെ ഇന്റിമേറ്റ് ആയ ഒരു പാട് രംഗങ്ങൾ ഉണ്ടായിരുന്നു.
അതിലെ ലൈ ംഗി ക തൊഴിലാളിയായ രാജിയാകാൻ എത്തിയ സമയത്തെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ സീമ പറഞ്ഞിരുന്നു. താനും രാജി എന്ന കഥാപാത്രത്തെ പോലെ വളരെ പാവമായിരുന്നു.ആ സമയത്താണ് സീമയും ഐ വി ശശിയും തമ്മിലുള്ള പ്രണയവും പൂവിട്ടു തുടങ്ങുന്നത്.
ഒരു ഡയറക്ടർ എന്ന നിലയിൽ ശശിയേട്ടൻ പറയുന്ന പോലെ അഭിനയിക്കുക എന്നതാണ് എന്റെ ജോലി എങ്കിലും രാജിയാകാൻ ചില വേഷങ്ങൾ ഒക്കെ ധരിക്കാൻ പറയുമ്പോൾ ഞാൻ വളരെ വൈകാരികമായി ശശിയേട്ടനോട് ചോദിച്ചു ഞാൻ ഇങ്ങനെയൊക്കെ അഭിനയിക്കണോ സാർ എന്ന്.
കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അത് അനിവാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എനിക്ക് അത് ഒട്ടും സുഖകരം ആയിരുന്നില്ല പലപ്പോഴും ഒറ്റക്കിരുന്നു ഞാൻ കരയുമായിരുന്നു. പക്ഷേ പിന്നീട് ആലോചിക്കു മ്പോൾ ആ വേദന എനിക്ക് നൽകിയത് ജീവിതത്തിലും കരിയറിലെ വലിയ വിജയങ്ങൾ ആണ്. സീമ എന്ന നായികയുടെ ഉദയം അങ്ങനെയാണ് ഉണ്ടായതെന്നും താരം വ്യക്തമാക്കുന്നു.