മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഗായികയാണ് ശിഖാ പ്രഭാകർ. സംഗീത സംവിധായകനായ ഫൈസൽ റാസിയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.
അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം 2019 ൽ ആണ് ഇരുവരും വിവാഹിതരായത്.കാളിദാസ് ജയറാം നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം പൂമരത്തിലെ ഹിറ്റ് ഗാനം ഞാനും ഞാനുമെൻറാളും എന്ന ഗാനത്തിന് സംഗീതം നൽകി ആലപിച്ചത് ഫൈസൽ റാസിയാണ്.
പൂമരത്തിലെ ആ സൂപ്പർഹിറ്റ് ഗാനത്തിലൂടെ ഫൈസൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതേ സമയം മഹാരാജാസ് കോളേജിൽ വച്ച് തുടങ്ങിയ പ്രണയം, വിവാഹത്തിലേക്ക് കടന്നത് ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ആയിരുന്നു. ഇപ്പോളിതാ പുതിയ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരങ്ങൾ.
കഴിഞ്ഞ ദിവസം ഫൈസലും ശിഖയും പങ്കുവച്ച വാർത്തയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. യെസ് വി ആർ പ്രെഗ്നന്റ് എന്ന ക്യാപ്ഷനോടെയുള്ള ശിഖയുടെ ചിത്രമാണ് ഫൈസൽ പങ്കു വെച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ ആശംസകൾ അറിയിക്കുന്നത്.
ഗായികമാരായ സിത്താര കൃഷ്ണകുമാർ, സയനോര, ബിഗ്ബോസ് മൽസരാർത്ഥി മജിസിയ ഭാനു തുടങ്ങിയവർ ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.