2000 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം, വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനത്തിനായി ഒരു കോടിരൂപ സഹായം: അമ്പരപ്പിക്കുന്ന സഹായങ്ങളുമായി വിജയ് ദേവരകൊണ്ട

94

കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ഡൗണിൽ സർവ്വ ഇടവും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയ്ക്കായി ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരിക്കുയാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട.

2019 ജൂലൈയിൽ വിജയ് ദേവരകൊണ്ട ഫൗണ്ടേഷൻ ആരംഭിച്ച ഈ പദ്ധതിയെക്കുറിച്ച് ആദ്യമായാണ് താരം വെളിപ്പെടുത്തുന്നത്. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫൗണ്ടേഷൻ ഇത്തരം ഒരു രഹസ്യ പദ്ധതി 2019ൽ ആരംഭിച്ചത്.

Advertisements

അതിനായി 50 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് പരിശീലനം ആരംഭിച്ചിരുന്നതാണെന്നും അതിനാൽ അവർക്ക് തൊഴിൽ ലഭിച്ച ശേഷം ഈ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യപനം നടത്താനാണ് തീരുമാനിച്ചിരുന്നതെന്നും താരം പറഞ്ഞു.

എന്നാൽ കൊവിഡ് പശ്ചാതലത്തിൽ അതിന് സാധ്യമല്ല. യുവാക്കളുടെ തൊഴിൽ ലഭ്യതയാണ് ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും പ്രധാനമായി കാണുന്നത്. ഈ 50 പേരിൽ രണ്ടു പേർക്ക് ഇതിനകം ഓഫർ ലെറ്റർ ലഭിച്ചു കഴിഞ്ഞു.

ബാക്കി 48 പേർക്കും അധികം താമസിക്കാതെ തന്നെ തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. തന്റെ പ്രൊഡക്ഷൻ കമ്ബനിയിലും തൊഴിൽ അവസരം വർദ്ധിപ്പിച്ച് തൊഴിൽ നൽകാൻ ഒരുങ്ങുകയാണ്.
ഇത് കൂടാതെ ആവശ്യ സാധനങ്ങൾക്കായി ബുദ്ധിമുട്ടുന്ന മധ്യവർഗ്ഗ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ധനസഹായവും നൽകുന്നത്.

സഹായം ആവശ്യമുള്ളവർക്ക് വെബ്‌സൈറ്റിലൂടെ ബന്ധപ്പെടാം. ആദ്യ ഘട്ട സഹായം ആന്ധ്രയിലും തെലുങ്കാനയിലുമാണ്. 2000 കുടുംബങ്ങളിൽ സഹായം എത്തിക്കാനാണ് താരത്തിന്റെ ആഗ്രഹം.

Advertisement