പതിനെട്ടാം വയസ്സില്‍ കുടുംബം പോറ്റുന്നതിന് പാറ പൊട്ടിക്കാന്‍ ഇറങ്ങി, ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍: നാദിര്‍ഷ എന്ന അത്ഭുത മനുഷ്യന്‍

31

മിമിക്രിയിലൂടെ എത്തി പാരഡിപ്പാട്ടുകളുടെ സുല്‍ത്താനായി വിലസി ഇപ്പോള്‍ മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആണ് നാദിര്‍ഷ.

മിമിക്രിയിലൂടെ സിനിമയില്‍ എത്തി, ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയപെട്ടവനായി മാറിയ നാദിര്‍ഷ, സംവിധായകന്റെ മേലങ്കി അണിഞ്ഞപ്പോള്‍ നമ്മുക്ക് ലഭിച്ചത് മൂന്നു ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങള്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി.

Advertisements

അതേ സമയം നാദിര്‍ഷായുടെ ജീവിത കഥ വളരെ കൗതുകകരമാണ്. പതിനെട്ടാം വയസ്സില്‍ കുടുംബം പോറ്റുന്നതിനു പാറ പൊട്ടിക്കാന്‍ ഇറങ്ങിയ ആളാണ് നാദിര്‍ഷ.

എട്ടാം ക്ലാസു വരെ വിക്കു കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു ഈ മനുഷ്യന്‍ കോളജിലെത്തും വരെ പാട്ടു പോയിട്ടു കത്തു പോലും എഴുതിയിരുന്നില്ല എന്നതാണ് രസകരം.

ആ നാദിര്‍ഷായാണ് പിന്നീട് കേരളം ഏറ്റു പാടിയ അനവധി പാരഡി ഗാനങ്ങള്‍ രചിച്ചത്. അതിനു ശേഷം മികച്ച ഗായകനും നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായി നാദിര്‍ഷ പേരെടുത്തു.

പകല്‍ കോളജിലും രാത്രിയില്‍ പാറ പൊട്ടിക്കാനും പോയി കുടുംബം പുലര്‍ത്തിയിരുന്ന നാദിര്‍ഷ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മൂല്യമുള്ള സംവിധായകരില്‍ ഒരാളാണ്.

കലാഭവന്‍ മണിയെക്കൊണ്ട് ആദ്യമായി നാടന്‍ പാട്ട് പാടിച്ചതും നാദിര്‍ഷയാണ്. അതുപോലെ നടന്‍ ദിലീപ് ആയുള്ള നാദിര്‍ഷായുടെ ആത്മ ബന്ധവും പ്രസിദ്ധം.

അഭിനയ രംഗത്ത് നിന്ന് മാറി നിന്നിരുന്ന നാദിര്‍ഷ വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ ശുഭരാത്രിയിലൂടെ നടനായും തിരിച്ചെത്ത്തി.

ഉറ്റ സുഹൃത്തായ ദിലീപിനെ നായകനാക്കി കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ തിരക്കിലാണ് നാദിർഷ ഇപ്പോൾ. ഏകദേശം ചിത്രീകരണം പൂർത്തീയായ സിനിമയിൽ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ദിലീപ് എത്തുന്നത്.

ഈ സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഐ ആം എ ഡിസ്‌ക്കോ ഡാൻസർ എന്ന ചിത്രവും ഒരുക്കാൻ ഉള്ള പ്ലാനിൽ ആണ് നാദിർഷ ഇപ്പോൾ.

Advertisement