മമ്മൂട്ടി അഡ്വാൻസ് തിരികെ നൽകിയ ആ സിനിമ ദിലീപ് ഏറ്റെടുത്തു: ദിലീപിന്റെ സർവ്വകാല ഹിറ്റ് പിറന്നിതിങ്ങനെ

6706

ചില ചിത്രങ്ങൾ സംവിധായകർക്കോ നടന്മാർക്കോ ഒരു ബ്രേക്ക് നൽകുന്നവയാണ്. ചിലത് ഇവരുടെ സിനിമാജീവിതത്തെ തന്നെ മാറ്റി മറിക്കുന്നവയാകാം. അത്തരത്തിൽ സംവിധായകൻ ജോഷിക്ക് ഒരു അതിശക്തമായ മടങ്ങിവരവിന് കാരണമായ ചിത്രമാണ് റൺവേ.

സിനിമാലോകത്ത് പലപ്പോഴും സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയുമൊക്കെ പ്ലാനിങ്ങുകൾക്കും കണക്കുക്കൂട്ടലുകൾക്കും അപ്പുറം അതിന്റേതായൊരു നിയോഗമുണ്ട്. തീരുമാനിച്ചുറപ്പിച്ച ഒരു താരത്തിൽ നിന്നും മറ്റൊരാളിലേക്ക് കഥാപാത്രങ്ങൾ എത്തിച്ചേരാൻ നിമിഷനേരം മാത്രം മതിയാവും.

Advertisements

അത്തരമൊരു ചിത്രമാണ് ജോഷി സംവിധാനം ചെയ്ത റൺവേ. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് ആക്ഷൻ സിനിമകളിലേക്കുള്ള ഒരു എൻട്രിയായിരുന്നു റൺവേ എന്ന ജോഷി സിനിമ. ദിലീപിന്റെ കരിയറിൽ ഏറെ ഗുണം ചെയ്ത ഒരു കഥാപാത്രവുമായിരുന്നു റൺവേയിലെ വാളയാർ പരമശിവം.

റൺവേ എന്ന ചിത്രം ഇറങ്ങി വർഷങ്ങൾക്കിപ്പുറവും പരമശിവത്തിനുള്ള ആരാധകരുടെ കാര്യത്തിൽ ഒട്ടും കുറവില്ല. മാത്രമല്ല, ഒരിടവേളയ്ക്ക് ശേഷം ജോഷിയ്ക്ക് ബ്രേക്ക് ആയ ചിത്രം കൂടിയായിരുന്നു റൺവേ.

കാവ്യ മാധവൻ, കവിയൂർപൊന്നമ്മ, ഹരിശ്രീ അശോകന്, മുരളി, ഇന്ദ്രജിത്ത്, ഷമ്മി തിലകന്, ജഗതി ശ്രീകുമാർ, റിയാസ് ഖാൻ, കലാശാല ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. 2004 ഏപ്രിൽ 25 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള ഒരു പിന്നാമ്പുറ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആദ്യം ചിത്രത്തിലേക്ക് നായകനായി തീരുമാനിച്ചിരുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയെ ആയിരുന്നു എന്നാണ് സിനിമാലോകത്തു നിന്നുള്ള ഒരു കഥ.

ചിത്രത്തിനായി അഡ്വാൻസും നൽകി. എന്നാൽ എന്തൊക്കെയോ കാരണങ്ങളാൽ പിന്നീട് അഡ്വാൻസ് തുക തിരികെ നൽകി മമ്മൂട്ടി സിനിമയിൽനിന്നും പിന്മാറുകയായിരുന്നു. കാറ്റത്തെ പെൺപൂവ് എന്ന സിനിമയായിരുന്നു അപ്പോൾ ഇറങ്ങിയത്. ഈ സിനിമ പരാജയപ്പെട്ടതോടെ അദ്ദേഹം അഡ്വാൻസ് തുക തിരികെ നൽകി സിനിമയിൽ നിന്നും പിൻമാറുകയായിരുന്നു.

വർഷങ്ങൾക്കു ശേഷം ആ സിനിമ കറങ്ങി തിരിഞ്ഞ് ദിലീപിലെത്തി ചേർന്നു. ദിലീപ് ആ സിനിമ സൂപ്പർഹിറ്റാക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് റൺവേ സംഭവിച്ചത്. ദിലീപിനെയായിരുന്നു ജോഷി നായകനായി കണ്ടത്. ചിത്രം സൂപ്പർഹിറ്റായി മാറി. ഇപ്പോഴിതാ, വലിയ ഇടവേളയ്ക്ക് ശേഷം ജോഷി വീണ്ടും തിരിച്ചുവരുന്നു. വാളയാർ പരശിവത്തിന്റെ കഥ പറയാൻ.

റൺവേ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന രീതിയിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. ഉദയകൃഷ്ണയായിരിക്കും വാളയാർ പരമശിവത്തിന് തിരക്കഥ എഴുതുന്നത്. ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായെത്തും. ദിലീപിൻറെ നായികയായി കാവ്യാ മാധവൻ തന്നെ അഭിനയിക്കും എന്നതാണ് വാളയാർ പരമശിവത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.

Advertisement