കലാമൂല്യം ഉള്ളതും വാണിജ്യ വിജയം നേടിയതുമായ നിരവധി സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ആണ് ജയരാജ്. മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവരെയെല്ലാം വെച്ച് സിനിമ ഒരിക്കിയിട്ടുള്ള ജയരാജ് പക്ഷേ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ വെച്ച് ഒരു സിനിമ പോലും ചെയ്തിട്ടില്ല.
എന്നാൽ മോഹൻലാലും ഒത്തുള്ള ചിത്രം നടക്കാതെ പോയത് തനിക്ക് പറ്റിയ ഒരു തെറ്റ് കാരണം ആണെന്ന് ജയരാജ് പറഞ്ഞിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയിൽ ഒരുങ്ങിയിരുന്നു.
ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട് മുടങ്ങുക ആയിരുന്നു. കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ യാത്രപോയിരുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാൻസൽ ചെയ്ത് വന്നു.
അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. ഇക്കാര്യം എന്നെ നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹൻലാൽ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓർമ്മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങൾ ചെയ്യാൻ സമ്മതം തരാത്തത് എന്ന് ജയരാജ് പറഞ്ഞു.
പിന്നീട് പല ചിത്രങ്ങളുടെയും തിരക്കഥകളുമായി മോഹൻലാലിനെ സമീപിച്ചെങ്കിലും അദ്ദേഹം താൽപര്യം കാണിച്ചില്ല. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രം ചെയ്യാൻ തിരക്കഥ നൽകിയപ്പോൾ മൂന്ന് വർഷം കയ്യിൽ വച്ച ശേഷം താൽപര്യമില്ലെന്ന് പറഞ്ഞ് തിരികെ നൽകുകയായിരുന്നെന്നും ജയരാജ് പറഞ്ഞു.
വീരത്തിന്റെ തിരക്കഥയുമായും മോഹൻലാലിനെ സമീപിച്ചതായി ജയരാജ് പറഞ്ഞു. മോഹൻലാ ലിനെ വച്ച് താൻ ചെയ്യുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം ആയിരിക്കുമെന്നും അദ്ദേഹം സമ്മതിച്ചാൽ ഇനിയും അത് സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.