വർഷങ്ങളായി തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിയിൽ സജീവമായ നടിയണ് ഗായത്രി ഗുപ്ത. എന്നാൽ കഴിഞ്ഞയിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഫിദായിലൂടെ ആണ് നടി ശ്രദ്ധയാകർഷിച്ചത്.
അതേ സമയം സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഗായത്രി ഗുപ്ത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലൽ നടത്തിയിരുന്നു.
ഒരു നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവമാണ് ഗായത്രി പങ്കുവെച്ചത്. കുറച്ച് നാൾ മുൻപാണ് സംഭവം. ഒരു ചിത്രം തുടങ്ങാനിരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ വിളിച്ചു.
വീട്ടിലേക്ക് പോകവേ കാർ കേടായെന്നും വന്ന് പിക്ക് ചെയ്ത് വീട്ടിലെത്തിക്കാമോ എന്നും ചോദിച്ചു.
താൻ ഉടൻ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിലെത്തിച്ചു. എന്നാൽ അകത്തു പ്രവേശിച്ചതും അയാൾ തന്നെ കയറിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചൂരി ബ ലാ ത്സം ഗ ത്തിന് ശ്രമിക്കുകയും ചെയ്തു.
പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയിൽ ഉയരങ്ങൾ കീഴടക്കിയതെന്നും അയാൾ പറയുന്നുണ്ടായിരുന്നു. എന്നാൽ അയാളിൽ നിന്ന് രക്ഷപ്പെട്ട് താൻ ഉടൻ അവിടം വിടുകയായിരുന്നു. തുടർന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.
സമാന രീതിയിൽ പല നിർമ്മാതാക്കളും സംവിധായകരും, സിനിമയിൽ അവസരം നൽകണമെങ്കിൽ കൂടെ കിടക്കണമെന്ന് നിർബന്ധിച്ചിട്ടുണ്ട്. അവസരം നൽകിയാൽ തനിക്കെന്താണ് നേട്ടമെന്നാണ് ഒരിക്കൽ ഒരു നിർമ്മാതാവ് ചോദിച്ചത്. കൂടെ കിടക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം.
അതു മാത്രമായിരുന്നില്ല സംവിധായകനോടും ക്യാമറാമാനോടും സഹകരിക്കണം എന്നുംആവശ്യ പ്പെട്ടു. അയാളുടെ മുഖത്തടിച്ച് ചുട്ടമറുപടിയും നൽകിയാണ് അന്ന് മടങ്ങിയത്. കിടപ്പറ പങ്കിടാൻ ലക്ഷക്കണക്കിന് രൂപയാണ് പലരാലും വാഗ്ദാനം ചെയ്തത്.
എന്നാൽ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയിൽ ഒന്നും ആയിത്തീരേണ്ടതില്ലെന്നാണ് അവരോടൊക്കെ താൻ പറഞ്ഞത്. പക്ഷേ ആ ഘട്ടങ്ങളിൽ ഒന്നും താനിത് ആരോടും വെളിപ്പെടുത്തി ഇരുന്നില്ല. സിനിമാഭിനയത്തിൽ നിന്നും വീട്ടുകാർ തന്നെ വിലക്കുമോയെന്ന് ഭയന്നാണ് ആരോടും ഇതൊന്നും പങ്കുവെയ്ക്കാതെ ഇരുന്നതെന്നും ആയിരുന്നു ഗായത്രി വെളിപ്പെടുത്തിയത്.