ഇന്ത്യ മുഴുവൻ ആരാധകരുള്ള പാതി മലയാളി ആയ ബോളിവുഡ് താരസുന്ദരിയാണ് നടി വിദ്യാ ബാലൻ. ഇന്ന് ഏറെ ആരാധകരുള്ള ഈ 44കാരി മികച്ച അഭിനയത്തിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ്.
തെന്നിന്ത്യൻ ഭാഷകളിലും സജീവമായ നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. വണ്ണത്തിന്റെയും ശരീര ഘടനയുടെയും പേരിൽ ധാരാളം വിമർശനങ്ങൾ നേരിട്ട വിദ്യാ ബാലൻ സ്ത്രീപക്ഷ നിലപാടു കളിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കി.
ഒരു സംവിധായകനിൽ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് വിദ്യാ ബാലൻ വെളിപ്പെടുത്തി യതാണ് ഇപ്പോൾ വൈറലായി മാറുന്നത്. സിനിമാ ജീവിതത്തിനിടയിൽ എപ്പോഴെങ്കിലും കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് വിദ്യ ഈ മോശം അനുഭവം വിവരിച്ച് മറുപടി നൽകിയത്.
Also Read
വാക്കുകൾ മുറിയുന്നു കണ്ണുകളിൽ ഇരുട്ടു മൂടുന്നു: ഇന്നസെന്റിന്റെ വേർപാടിൽ നെഞ്ചു പൊട്ടി നടൻ ദിലീപ്
ഹ്യൂമാൻസ് ഓഫ് ബോംബെയ്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്. ഒരു സംവിധായകൻ തന്നെ അയാളുടെ മുറിയിലേക്ക് ക്ഷണിച്ചതെന്നും അതിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച സൂത്രത്തെ കുറിച്ചുമാണ് വിദ്യ ബാലൻ വെളിപ്പെടുത്തിയത്.
കാസ്റ്റിങ് കൗച്ച് എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന പല കഥകളും ഞാൻ നേരത്തെ കേട്ടിരുന്നു. അതായിരുന്നു എന്റെ രക്ഷിതാക്കളുടേയും പേടി. അഭിനയ ത്തിൽ നിന്ന് പിന്മാറാൻ രക്ഷിതാക്കൾ പറയാനുള്ള കാരണം ഇതാണ്.
എന്നാൽ അത്തരത്തിലുള്ള ഭയാനകമായ അവസ്ഥകളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഒരു മോശം അനുഭവം ഉണ്ടായി. ദൗർഭാഗ്യകരം എന്നേ അതിനെ വിശേഷിപ്പിക്കാനാകൂ. ചെന്നൈയിൽ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് എത്തിയതായിരുന്നു ഞാൻ. അതിനിടയിൽ ഞാൻ ചെയ്യാമെന്ന് ഉറപ്പുനൽകിയ ഒരു സിനിമയുടെ സംവിധായകനെ കണ്ടു.
സിനിമയെ കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ഒരു കോഫി ഷോപ്പിൽവെച്ച് കണ്ടുമുട്ടി. എന്നാൽ തന്റെ മുറിയിൽ പോയിരുന്ന് സംസാരിക്കാമെന്ന് അയാൾ നിർബന്ധം പിടിച്ചു. പക്ഷേ, എനിക്ക് ആദ്യം കാര്യം മനസിലായില്ല. ഞാൻ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്.
പക്ഷേ ഞാൻ ബുദ്ധിപൂർവ്വം ഒരു കാര്യം ചെയ്തു. റൂമിൽ എത്തിയതിന് പിന്നാലെ ഞാൻ വാതിൽ മുഴുവനായും തുറന്നിട്ടു. അതോടെ തനിക്കുള്ള ഒരേയൊരു വഴി പുറത്തേക്കുള്ളതാണെന്ന് അയാൾക്ക് മനസിലായി എന്നും അതോടു കൂടി ആ സിനിമയിൽ നിന്നും പുറത്തായെന്നും വിദ്യാ ബാലൻ പറയുന്നു.