പിന്തുണ നൽകി കൂടെ നിന്നത് ഭാര്യ സിനിയാണ്; ബിഗ് ബോസിലെ ആദ്യ മത്സരാർഥി നവീൻ അറയ്ക്കൽ പറയുന്നത് കേട്ടോ

74

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ആഴ്ചകളായി മലയാളം പതിപ്പിന്റെ 4 ഭാഗത്തിലെ മത്സരാർഥികളെ കുറിച്ചുള്ള പ്രതീക്ഷകളും ആകാംഷയുമായിരുന്നു ആരാധകർക്ക്. ഒടുവിൽ മലയാളികൾക്ക് സുപരിചിതരായവരും അല്ലാത്തവരുമായ പതിനേഴ് പേർ ബിഗ് ബോസിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.

ഈ സീസണിൽ ആദ്യത്തെ മത്സരാർഥിയായി ബിഗ് ബോസിലേക്ക് വന്നത് ടെലിവിഷൻ നടൻ നവീൻ അറയ്ക്കലാണ്. തുടക്കം മുതൽ പ്രെഡിക്ഷൻ ലിസ്റ്റിൽ നിറഞ്ഞ് നിന്ന താരമാണ് നവീൻ. ഏറെ കാലത്തെ തന്റെ ആഗ്രഹമാണ് ബിഗ് ബോസിലേക്ക് വരിക എന്നത്. ആദ്യ സീസൺ മുതൽ അതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഇൻട്രോയിലൂടെ നടൻ പറഞ്ഞിരുന്നു.

Advertisements

Also Read
എന്നെ വെണമെന്നാണ് അയാൾ പറയുന്നത്, ഏനിക്ക് നേരെ ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് ഭയമുണ്ട്: വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

ബിഗ് ബോസിൽ വരണമെന്ന ആഗ്രഹം എനിക്ക് വന്നപ്പോൾ മുതൽ നിങ്ങൾക്ക് കിട്ടുമെന്നും പോകാൻ പറ്റുമെന്നും പറഞ്ഞ് പിന്തുണ നൽകിയത് ഭാര്യ സിനിയാണെന്ന നവീൻ പറയുന്നു. എന്റെ എല്ലാ ഉയർച്ച താഴ്ചകളിലും കൂടെ നിന്ന ആളാണ് സിനി. ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് എന്റെ കുടുംബം. അതേ സമയം ജിമ്മിൽ പോവുന്നതിനെ പറ്റിയും നവീൻ പറഞ്ഞിരുന്നു.

കുടുംബം കഴിഞ്ഞാൽ താൻ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് ജിമ്മിലാണ്. എന്തൊക്കെ സങ്കടം വന്നാലും ജിമ്മിൽ പോകുമെന്ന് നവീൻ പറഞ്ഞെങ്കിലും ബിഗ് ബോസിൽ അതിനുള്ള സൗകര്യം ഉണ്ടോന്ന് സംശയമാണെന്നും അവതരാകൻ സൂചിപ്പിച്ചു. ജിമ്മിൽ പോയില്ലെങ്കിൽ ചിലപ്പോൾ തനിക്ക് പ്രശ്നമാണെന്നും താരം സൂചിപ്പിച്ചു. എന്തായാലും ബിഗ് ബോസിലെ ആദ്യ മത്സരാർഥിയായി പ്രവേശിച്ച നവീൻ ആദ്യം തന്നെ ജിം കണ്ട സന്തോഷവും പ്രകടിപ്പിച്ചു.

പിന്നീട് വന്ന മത്സരാർഥികളെ ഓരോരുത്തരെയായി സ്വീകരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയുമൊക്കെ നടൻ ചെയ്തിരുന്നു. എന്തായാലും ശാ രീ രി ക മായിട്ടുള്ള ടാസ്‌കുകൾ ചെയ്യാൻ നവീന് സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്. അതേ സമയം മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് നവീനും സിനിയും വിവാഹിതരാവുന്നത്. തന്റെ പ്രണയകഥ നവീൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.

Also Read
ബിഗ് ബോസ് ഷോ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സീസൺ 4 നെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ വൈറൽ

സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നവീൻ പതിനെട്ട് വർഷത്തോളമായി അഭിനയിക്കുന്നു. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു താരം. നായകനെക്കാളും കൂടുതൽ വില്ലൻ വേഷങ്ങളാണ് നവീൻ ചെയ്തിരുന്നത്. ബിഗ് ബോസിലെ ശക്തനായ മത്സരാർഥിയാവാൻ താരത്തിന് സാധിക്കുമെന്നാണ് പ്രവചനങ്ങൾ.

Advertisement