അതെന്റെ വിധി, അതൊക്കെ കഴിഞ്ഞ ഏടാണ്; ബിന്ദുപണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് സായികുമാർ പറഞ്ഞ മറുപടി കേട്ടോ

436

നായകനായും വില്ലനായും അച്ഛൻ കഥാപാത്രമായും എല്ലാം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സായ് കുമാർ. സിദ്ധീഖ് ലാലിന്റെ റാംജിരാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സായ് കുമാർ സിനിമയിൽ എത്തുന്നത്.

നാകരംഗത്ത് നിന്നും ആയിരുന്നു സായ് കുമാറിന്റെ സിനിമയിലേക്കുള്ള ചുവട് വെയ്പ്പ്. സിനിമയിൽ തുടക്കകാലത്ത് നായകൻ ആയിരുന്നുഎങ്കിലും പിന്നീട് അദ്ദേഹം എല്ലാത്തരം വേഷങ്ങളിലും എത്തുകയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചുള്ള സായികുമാർ തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

Advertisements

സായ് കുമാറിന്റ ഇപ്പോഴത്തെ ഭാര്യായ നടി ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ല എന്നാണ് അവതാരകനോട് താരം പറഞ്ഞത്. വെട്ടിത്തുറന്ന് പറയുകയാണെങ്കിൽ അങ്ങ് എല്ലാം പറയാം. ആ സമയത്തായിരുന്നു എങ്കിൽ അതൊക്കെ പറയാം.

Also Read
താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും നിർമ്മാതാവ് എന്നെ മാത്രം തീർത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി നടി

അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാൻ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാൽ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാൽ മതി.
അതിനെപ്പറ്റി പറയുന്നതിൽ എനിക്ക് വിഷമം ഉണ്ടായിട്ടൊന്നുമല്ല.

ഞാൻ മുഖാന്തരം മറ്റൊരാൾ വിഷമിക്കുന്നത് താൽപര്യം ഇല്ലാത്തതിനാലാണ്. പറയുമ്പോൾ പോളിഷ് ചെയ്ത് പറയാൻ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി.

അതെന്റെ വിധി. അതൊക്കെ ജീവിതത്തിൽ സംഭവിക്കേണ്ടതാകാം. നമ്മൾ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും. വിശ്വസിച്ചതിന്റെ പേരിൽ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാൽ വലിയ പ്രശ്‌നമാണ്.

ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കിൽ, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കിൽ പിന്നെ അവിടെ നിൽക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാർ വ്യക്തമാക്കി.

Also Read
ആ രഹസ്യം സിനിമയിൽ വർക്ക് ചെയ്തവർക്ക് തന്നെ അറിയില്ല ; ചിലപ്പോൾ ഡയറക്ടർക്ക് മാത്രമേ അറിയുകയുള്ളൂ : തൊണ്ണൂറ്റിഎട്ടിൽ ഇറങ്ങിയ ആ സിനിമയിലെ രഹസ്യത്തെ കുറിച്ച് മഞ്ജു വാര്യർ

Advertisement