താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും നിർമ്മാതാവ് എന്നെ മാത്രം തീർത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി നടി

27007

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയ താരമാണ് നടി ദിവ്യ വിശ്വനാഥ്. വളരെ പെട്ടെന്ന് തന്നെ താരത്തിന്മിനി സ്‌ക്രീൻ രംഗത്തെ സൂപ്പർ നായികയായി വളരാനും സാധിച്ചു.

ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് എന്നിങ്ങനെയാണ് ദിവ്യ അറിയപ്പെട്ടിരുന്നത്. സീരിയലിൽ മാത്രമല്ല സിനിമയിലും താരം തിളങ്ങിയിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.

Advertisements

അമ്മത്തൊട്ടിൽ, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയാണ് ദിവ്യ വിശ്വനാഥിനെ ഏറെ പ്രസിദ്ധയാക്കിയത്. ഏകദേശം ഇരുപതോളം സീരിയലുകളിൽ തിളങ്ങിയ ദിവ്യ വേഷമിട്ടിട്ടുണ്ട്. ഇടുക്കി കട്ടപ്പനക്കാരിയായ ദിവ്യ, കലാ സംവിധായകൻ രതീഷിനെയാണ് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ സംവിധായകൻ) വിവാഹം ചെയ്തത്.

Also Read
ആന്ധ്രയെന്നൊക്കെ കേട്ടപ്പോൾ അത്രയും ദൂരം എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു ; എനിക്ക് പറ്റിയ ഭാര്യ തന്നെയാണ് സംസാരിച്ച് എന്നെ ശല്യം ചെയ്യാറില്ല : ഭാര്യയെക്കുറിച്ച് വാചാലനായി നടൻ ജയകുമാർ

ശേഷം മുംബൈയിൽ സ്ഥിരതാമസമാക്കിയ ദിവ്യ ഇടയ്ക്ക് വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. അതേ സമയം തനിക്ക് സീരിയൽ രംഗത്ത് നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരിക്കൽ ഭയാനകമായ ഒരു സാഹചര്യത്തെ അതിജീവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ദിവ്യ വിശ്വനാഥ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടെ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അതിന്റെ നിർമ്മാതാവ് എന്നെ മാത്രം തീർത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി. എന്തായിരുന്നു അവരുടെ ഉദ്ദേശം എന്ന് ഇപ്പോഴും എനിക്കറിയില്ല. മദ്യപിക്കാനൊക്കെ ആളുകൾ കൂടുന്ന ഒരു ക്ലബ്ബ് പോലെയുള്ള ഇടമായിരുന്നു അത്.

ഒട്ടും സുരക്ഷിതമായിട്ടുള്ള സാഹചര്യമായി തോന്നിയില്ല. സെക്യൂരിറ്റിയോ റിസപ്ഷനോ ഒന്നുമില്ല. ഞാൻ തനിച്ചാണ് ഉണ്ടായിരുന്നത്. അവിടെ മതിലോ ഗെയിറ്റോ ഇല്ലാതെ ഏക്കറ് കണക്കിനുള്ള സ്ഥലത്താണ് കെട്ടിടം. വരാന്തയുടെ വശങ്ങളിൽ കുറേ മുറികളാണ്.

ഭിത്തിയ്ക്ക് പകരം ഗ്ലാസ് കർട്ടൻ ഇട്ടാണ് അത് മറച്ചിരിക്കുന്നത്. അർദ്ധരാത്രിയിൽ ആളുകൾ പുറത്തൂടെ നടക്കുന്നതിന്റെ ശബ്ദവും അവരുടെ സംസാരവും കേൾക്കാം. വാതിലിന് പൂട്ടില്ല. ബാത്ത് റൂമിന്റെ ജനൽ ഓപ്പൺ ആണ്. ആർക്ക് വേണമെങ്കിലും മുകളിലൂടെ ബാത്ത് റൂമിലേക്ക് ഇറങ്ങി വരാം അങ്ങനെയുള്ള അവസ്ഥയാണ്.

പേടിച്ച് വിറച്ചാണ് ഞാനവിടെ കഴിഞ്ഞ് കൂട്ടിയത്. അവിടുന്ന് മാറണമെന്ന് പറഞ്ഞപ്പോൾ ഹോട്ടലിൽ വേറെ മുറിയില്ല എന്നായിരുന്നു മറുപടി. ഞാൻ തിരക്കിയപ്പോൾ അവിടെ മുറിയുണ്ട്. അത് ഞാൻ നിർമ്മാതാവിന്റെ മകനോട് പറഞ്ഞപ്പോൾ അവൻ ദേഷ്യത്തോടെ പോയി.

Also Read
വളരെ ചെറിയൊരു സർജറിയായിരുന്നു, അതിൽ നിന്നും മുക്തമായികൊണ്ടിരിക്കുകയാണ് ; തനിയ്ക്ക് നൽകിയ സ്‌നേഹത്തിന് ആരാധകർക്ക് നന്ദി അറിയിച്ച് ശിൽപ ബാല

ഹോട്ടലിൽ തിരക്കിയപ്പോൾ അറിഞ്ഞത് ദിവ്യയ്ക്ക് റൂം കൊടുക്കണ്ടാന്ന് നിർമ്മാതാവ് പറഞ്ഞെന്നാണ്. അതോടെ ഞാൻ അവിടെ നിന്ന് തിരികെ വീട്ടിലേക്ക് പോയി. ഇതാണ് സത്യം. പക്ഷേ മീഡിയയിൽ മറ്റെന്തൊക്കെയോ ആണ് വന്നതെന്നും താരം പറയുന്നു.

Advertisement