ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് കങ്കണ റാണോത്ത്. അഭിനയിച്ചിട്ടുള്ള സിനിമകളിൽ എല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള കങ്കണ പക്ഷേ എപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരി കൂടിയാണ്. നിരവധി വിവാദങ്ങൾ ആണ് നടി തുടരെ തുടരെ ഉണ്ടാക്കുന്നത്.
മുമ്പ് ഒരിക്കൽ പ്രമുഖ സംവിധായകനും സെൻസർ ബോർഡ് ചെയർമാനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി കങ്കണ രംഗത്ത് എത്തിയിരുന്നു. താൻ സിനിമയിൽ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ് പഹലജ് നിഹ്ലാനിയിൽ നിന്ന് ഇത്തരത്തിൽ മോശമായ ഒരു അനുഭവം ഉണ്ടായതെന്നാണ് കങ്കണ വ്യക്തമാക്കിയത്.
ഐലവ് യു ബോസ് എന്ന ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത നിഹലാനി ഫോട്ടോ ഷൂട്ടിന് വിളിച്ചപ്പോളാണ് ഇത്തരത്തിൽ പെരുമാറിയത് എന്നാണ് കങ്കണ പറഞ്ഞത്. സാറ്റിന്റെ വേഷമാണ് നൽകിയത് അടിവസ്ത്രം തന്നില്ല.
ആ വസ്ത്രം ധരിച്ച് ഇരുട്ടിൽ നിന്ന് കാല് കാണിച്ച് വരാനാണ് പറഞ്ഞത്. സോഫ്റ്റ് പോൺ കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്. മധ്യവയസ്കൻ ആയ ബോസിനെ പ്രണയിക്കുന്ന കഥാപാത്രം. ആ വേഷംചെയ്യാതെ ഞാൻ രക്ഷപ്പെട്ടുവെന്നും കങ്കണ പറയുന്നു.
അതേ സമയം ബോളിവുഡ് സൂപ്പർതാരം ഹൃത്വിക്ക് റോഷന് എതിരെയും ആരോപണങ്ങളുമായി രംഗത്ത് വന്ന് വിവാദം ഉണ്ടാക്കിയ താരമാണ് കങ്കണ.
Also Read
സജിൻ ഇക്ക എട്ട് തവണയും താൻ അഞ്ച് തവണയും അത് ചെയ്തിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഷഫ്ന