എന്നെ വിസ്മയിപ്പിച്ചിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ ആണ്, ഒന്നും ആകില്ലെന്ന് കരുതിയിടത്ത് നിന്നാണ് അദ്ദേഹം ഉന്നതങ്ങളിലേക്ക് ഉയർന്നത്: എംആർ ഗോപകുമാർ

3168

മലയാളത്തിലെ അദ്യത്തെ 100 കോടി ചിത്രമായ താരരാജാവ് മോഹൻലാലിന്റെ പുലിമുരുകൻ സിനിമയിലെ മൂപ്പനെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല. എംആർ ഗോപകുമാർ ആയിരുന്നു പുലിമുരുകനിൽ മൂപ്പനായി തകർത്ത് അഭിനയിച്ചത്.

ഏതാണ്ട് നാൽപത് വർഷങ്ങളായി നാടകങ്ങളിലൂടെയും മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും എംആർ ഗോപകുമാർ മലയാളകൾക്ക് ഇടയിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇതിനോടകം രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അഞ്ച് ടിവി പുരസ്‌കാരങ്ങളും എംആർ ഗോപകുമാർ സ്വന്തമാക്കിയിട്ടുണ്ട്.

Advertisements

1974ൽ ജി ശങ്കരപ്പിള്ളയുടെ രക്തപുഷ്പ്പം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിന് തുടക്കമിട്ട അദ്ദേഹം അമേച്വർ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്യഗൃഹത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.

പതിനഞ്ച് വർഷത്തോളം നാട്യഗൃഹവുമായി ബന്ധപ്പെട്ട് നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 1986ൽ ദൂരദർശൻ ആദ്യമായി സംപ്രേക്ഷണം ചെയ്ത കുഞ്ഞയ്യപ്പൻ ടെലിസീരിയലിൽ അഭിനയിച്ചു. തുടർന്ന് ദൂരദർശൻ സീരിയലായ മണ്ടൻ കുഞ്ചുവിലും അഭിനയിച്ചു.

Also Read
എന്റെ പണം അപഹരിക്കപ്പെട്ടു, എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു, എന്റെ കുടുംബം ശിഥിലമായി : ശ്രദ്ധ നേടി സാമന്തയുടെ വാക്കുകൾ

1989ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധനം ചെയ്ത മതിലുകൾ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തിലെത്തിയ ഇദ്ദേഹം 1993ൽ അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ച തൊമ്മി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി.

1993ൽ വിധേയനിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ സ്‌പെഷൽ ജൂറി അവാർഡും 1999 ൽ ഗോപാലൻ നായരുടെ താടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും ഗോപകുമാറിന് ലഭിച്ചു.

അറുപതിൽ അധികം ചിത്രങ്ങളിലും അൻപതോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് ടെലിവിഷൻ മേഖലയിൽ നിന്ന് മൂന്ന് തവണ നല്ല നടനായും രണ്ട് തവണ സഹനടനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്നത്തെ സിനിമയെ കുറിച്ചും നടന്മാരെ കുറിച്ചും എംആർ ഗോപകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read
ഇതിനകത്തുള്ള ഒരു സുന്ദരിയുമായി എനിക്കൊരു ബന്ധം ഉണ്ട് ; സ്റ്റാർ മാജിക്കിലെത്തിയ സുധീഷിന്റെ വാക്കുകൾ ഇങ്ങനെ : വീഡിയോ

മോഹൻലാലാണ് തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ എന്നാണ് എംആർ ഗോപകുമാർ പറയുന്നത്. ഒന്നും ആകില്ലെന്ന് കരുതിയപ്പോൾ വിസ്മയിപ്പിച്ചുകൊണ്ട് ഉന്നതങ്ങളിലേക്ക് ഉയർന്ന നടനാണ് മോഹൻലാൽ. ഏറ്റവും നല്ല നടനായി തോന്നിയിട്ടുള്ളത് ഭരത് ഗോപിയെയാണ്.

ഒരു നായകന് വേണ്ട യാതൊരു ആകാര വടിവും ഇല്ലാതെ സിനിമയിലേക്ക് എത്തിയാണ് അദ്ദേഹം നായകനായി സിനിമകൾ വിജയിപ്പിച്ചത്. അരാജകവാദികളുടെ സിനിമയാണ് ചുരുളി. ജീവിതത്തിൽ കാണിക്കുന്നത് സിനിമയിൽ കാണിക്കാൻ പറ്റില്ല. സമൂഹത്തിലുള്ള നല്ല കാര്യങ്ങൾ മാറ്റാൻ വേണ്ടി ശ്രമിക്കരുത്. ചുരുളി പക്ഷെ അതാണ് ചെയ്തതെന്നും എംആർ ഗോപകുമാർ പറഞ്ഞു.

Advertisement