മലയാള സിനിമയിൽ നിരവധി നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് പാർവ്വതി തിരുവോത്ത്. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ ആർക്കു മുന്നിലും ശക്തമായി പാലിക്കുന്ന നടികൂടിയാണ് പാർവ്വതി.
അതിനാൽ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീശബ്ദവുമാണ് പാർവതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കുന്ന വ്യക്തികൂടിയാണ് പാർവതി. മലയാള സിനിമ മേഖലയിലെ മുൻനിര നായികമാരിൽ പ്രധാനിയാണ് ഇപ്പോൾ താരം.
Also Read
ദുൽഖർ സൽമാന്റെ കുറുപ്പിനെ കുറിച്ച് ദളപതി വിജയ് പറഞ്ഞത് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ
തന്റെതായ അഭിപ്രായങ്ങൾ സധൈര്യം ആരെയും പേടിക്കാതെ തുറന്നുപറയാൻ താരം ചങ്കൂറ്റം കാണിച്ചിട്ടുണ്ട് അതു കൊണ്ടുതന്നെ അമ്മ എന്ന സിനിമ താരം സംഘടനയിൽ നിന്നും രാജി വെച്ച് പുറത്തു പോവുകയും ചെയ്തു. സ്വന്തം നിലപാട് സധൈര്യം മുന്നോട്ട് വെക്കുന്ന താരത്തിന് വ്യക്തിത്വത്തെ പറയപ്പെടുന്നത് തന്നെയാണ്.
സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം പറയേണ്ടിടത്ത് അഭിപ്രായങ്ങൾ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഉയരേ, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയിലും വളരെ അധികം സജീവമാ. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും മറ്റു വാർത്തകളും എല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. നായകന്മാർ നായികമാരെ ഫ്‌ളർട്ട് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് വളരെ വ്യക്തമായ മറുപടിയാണ് താരം നൽകുന്നത്. ഉണ്ട് എന്ന് മറുപടി കേട്ടപ്പോൾ അഭിമുഖം ചെയ്യുന്ന ആൾ താങ്കൾക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ എത്രപേർ അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് രണ്ടര എന്നായിരുന്നു താരം മറുപടി നൽകിയത്.
എന്താണ് രണ്ടര എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ടു പേർ എന്നെ ഫ്‌ളർട്ട് ചെയ്തു മൂന്നാമത്തെ ആൾ ഫ്‌ളർട്ട് ചെയ്യുമെന്നായപ്പോൾ ഞാൻ പകുതിയിൽ നിർത്തി. അങ്ങിനെയാണ് രണ്ടര ആയത് എന്നാണ് താരം പറഞ്ഞത്. വളരെ രസകരമായാണ് അഭിമുഖത്തിലെ ഓരോ ചോദ്യത്തിനും താരം മറുപടി പറഞ്ഞിരുന്നത്.
അതേ സമയം നേരത്തെ ചലച്ചിത്ര സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അധികാരം ചിലരിൽ മാത്രം കേന്ദ്രീകരിച്ചാണെന്ന് പാർവതി പറഞ്ഞിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി ആക്രമിക്കപ്പെട്ട നടിക്കെതിരേയും ഡബ്ല്യു.സി.സിക്കെതിരെയും പരാമർശങ്ങൾ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്നും പാർവ്വതി വ്യക്തമാക്കി.
ഇപ്പോൾ’മറുവശത്ത് ഒന്നും കേൾക്കാത്ത നിശ്ശബ്ദതയാണ്.മൂർത്തീ വിഗ്രഹങ്ങൾ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കേണ്ടത് അവരോടാണ്. വിഗ്രഹങ്ങളുടെനിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്. മലയാള സിനിമാ ലോകം ആരുടേയും തറവാട് സ്വത്തല്ലെന്നും സർഗാത്മകമായി നേരിടാൻ തങ്ങൾക്ക് വളരെയധികം കെൽപുണ്ടെന്നും പാർവതി പറഞ്ഞിരുന്നു.