നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് ജ്യോത്സന. ഗായിക എന്നതിലുപരി മിനിസ്‌ക്രീനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലും സജീവാണ് ജ്യോത്സന.
ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഗായിക ജ്യോത്സന.
ഒരു ചാനൽ പരിപാടിയിൽ വെച്ചാണ് ജ്യോത്സന തന്റെ പൂവിടാതെ പോയ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. വിദേശത്തായിരുന്നു ജ്യോത്സനയുടെ സ്‌കൂൾ കാലഘട്ടം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഏഴാം ക്ലാസിലെ ഒരു ഗുജാറാത്ത് സ്വദേശിയായ പയ്യനോട് പ്രണയം തോന്നിയെന്നാണ് താരം പറയുന്നത്.
ആ പയ്യനെ കാണാൻ വേണ്ടി മാത്രം സ്‌കൂൾ ബസ് യാത്ര ഒഴിവാക്കി നടന്നു പോകാൻ തീരുമാനിച്ചതും ഗായിക പറയുന്നു. ഗായികയുടെ വാക്കുകൾ ഇങ്ങനെ:
ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യൻ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് എന്നെ ഇഷ്ടമാണെന്നും എന്നോടു പറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിൽ ഞാനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.
അപ്പോഴൊക്കെ ഞാൻ സ്‌കൂൾ ബസിലാണ് സ്‌കൂളിലേയ്ക്കു പോവുകയും തിരിച്ചു വരികയും ചെയ്തുകൊണ്ടിരുന്നത്. ആ പയ്യൻ നടന്നും. അങ്ങനെ അവനെ കാണാൻ വേണ്ടി ഞാൻ സ്‌കൂൾ ബസ് യാത്ര ഒഴിവാക്കി ഗൾഫിലെ ആ പൊരിവെയിലത്തു നടന്നു പോകാൻ തുടങ്ങി.
വെറുതെ സ്‌കൂൾ ബസ് ഫീസ് കൊടുക്കണ്ടല്ലോ എന്നായിരുന്നു വീട്ടിൽ പറഞ്ഞ കാരണം. അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ അവൻ സൈക്കിൾ ചവിട്ടി എന്നെത്തന്നെ നോക്കി ആ പരിസരത്തുകൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എന്റെ അച്ഛൻ അതുവഴി വന്നു.
തിരിച്ചു വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛൻ എന്നെ സ്നേഹപൂർവം ഉപദേശിച്ചു. അച്ഛന്റെ വാക്കുകൾ ഞാൻ സ്വീകരിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതൽ ഞാൻ സ്‌കൂൾ ബസിൽ യാത്ര തുടർന്നു. പിന്നീട് എന്നിലെ മാറ്റങ്ങൾ കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് അവനു സംശയം തോന്നുകയും അവനും മാറി നടക്കുകയും ചെയ്തു.
അധികം വൈകാതെ തന്നെ എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവൻ ഇഷ്ടത്തിലായിയെന്നും ജ്യോത്സ്ന വ്യക്തമാക്കുന്നു.
Also Read
അത് കാരണം പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സലീം കുമാർ