ഏതാണ്ട് 40 വർഷത്തോളമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടനും എംഎൽഎയുമായ മുകേഷ്. 1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ്. മലയാള സിനിമയിലേക്ക് കടന്നുവന്നത്. 250 ൽ പരം ചിത്രങ്ങൾ ഇതിനോടകം മുക്ഷ് മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു.
നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകനായും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
ആദ്യ വിവാഹം കഴിച്ച സരിതയുമായി വിവാഹബന്ധം വേർപെടുത്തിയ മുകേഷ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ച് സമാധാനപരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം എത്തിയിരിക്കുകയാണ്.
ഇരുവരും പുതിയ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്താണ് ഇരുവരും പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. ട്രെഡീഷണൽ രൂപത്തിൽ ഉള്ള അതിമനോഹരമായ വീടാണിത്. കേരള വാസ്തുശില്പം അനുസരിച്ചാണ് മനോഹരമായ ഈ വീട് പണിഞ്ഞിരിക്കുന്നത്.
അതേ സമയം പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്നു മേതിൽ ദേവിക. എന്നാൽ ദാമ്പത്യ ജീവിതത്തിൽ വിജയം നേടാൻ താരത്തിന് കഴിഞ്ഞില്ല. ആദ്യ ഭർത്താവുമായുള്ള ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ച ഉണ്ടായപ്പോൾ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മകനുമായി ഒതുങ്ങി കൂടാൻ തീരുമാനിച്ച ദേവികയ്ക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു.
ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെ മേതിൽ ദേവികയെ ആളുകൾ അറിയാൻ തുടങ്ങി. ഒരു പരിപാടിക്കിടയിൽ വെച്ചാണ് മുകേഷിനെ ദേവിക ആദ്യം കാണുന്നത്. ദേവികയെ അഭിനന്ദിക്കാനായി യെത്തിയപ്പോൾ ആണ് മുകേഷുമായി ആദ്യം സംസാരിക്കുന്നതും. ദേവികയോട് ഭർത്താവിനെയും കുട്ടികളെയും കുറിച്ചൊക്കെ തിരക്കിയപ്പോൾ ആണ് വിവാഹമോചന കാര്യം മുകേഷ് അറിയുന്നതും.
കുറച്ച് നാളുകൾക്ക് ശേഷം മുകേഷിന്റെ ചേച്ചി വിവാഹാലോചനയുമായി ദേവികയുടെ വീട്ടിൽ എത്തുകയായിരുന്നു. ആദ്യം ദേവികയുടെ വീട്ടുകാർ ഈ ബന്ധത്തോട് എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ വിവാഹമോചനത്തിന്റെ കൈപ്പുനീർ അനുഭവിച്ച മുകേഷ് തനിക്ക് ഒരു ഉത്തമ ജീവിത പങ്കാളി ആയിരിക്കുമെന്ന് ദേവികയ്ക്ക് ഉറപ്പുണ്ടായിരുന്നു.
അത് കൊണ്ട് തന്നെ മുകേഷിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ ദേവികയും ഉറച്ച് നിന്ന്. അങ്ങനെ മകളുടെ നല്ല ഭാവി ഓർത്തപ്പോൾ ദേവികയുടെ വീട്ടുകാരും ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു.