ഹരിഹരൻ എംടി ടീമിന്റെ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായി എത്തി പിന്നീട് മലയാള സിനിമാ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയൻ. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ മനോജ് കെ ജയന് കഴിഞ്ഞിരുന്നു.
നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമെല്ലാം നടൻ മോളിവുഡിൽ തിളങ്ങിയിരുന്നു. സർഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ് കെ ജയന്റെ കരിയറിൽ വലിയ വഴിത്തിരിവായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടൻ അഭിനയിച്ചിരുന്നു.
മലയാളത്തിൽ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധർവ്വനാണ് മനോജ് കെ ജയന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഗാനഗന്ധർവ്വന് പിന്നാലെ മമ്മൂക്കയ്ക്കൊപ്പം വീണ്ടും അഭിനയിക്കാനുളള ഒരുക്കത്തിലാണ് താരം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിൽ മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വാർത്തകളിൽ ഒന്നായിരുന്നു മനോജ് കെ ജയന്റേയും ഉര്വശിയുടെയും ഡിവോഴ്‌സ്. ഉർവശിയും മനോജ് കെ ജയനും പ്രണയിച്ച് വിവാഹിതരായവരാണ്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകർത്തിയ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. ഇതിന് ശേഷമായാണ് ഇരുവരും വേറെ വിവാഹം കഴിച്ചത്.
വേർപിരിഞ്ഞുവെങ്കിലും മകളുടെ കാര്യങ്ങൾക്കായി ഇരുവരും ഒരുമിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് മകളെ കാണാനായെത്താറുമുണ്ട്. ഇപ്പോഴിതാ സിനിമ നടനെന്നതിലുപരി നല്ലൊരു ഫാമിലി മാനായും മക്കൾക്ക് നല്ലൊരു അച്ഛനായും മനോജ് കെ ജയനെന്ന താരം പ്രേക്ഷകർക്കുള്ളിൽ തന്റെ ഇമേജിന്റെ തിളക്കം വർദ്ധിപ്പിക്കുകയാണ്.
ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയൻ.കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മൾ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്.
എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. എന്ന് താരം പറയുന്നു, മനോജ് കെ ജയന്റേയും ഉർവശിയുടേയും മകളായ കുഞ്ഞാറ്റ സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചർച്ചകളും ഇടയ്ക്ക് നടന്നിരുന്നു.
മകളെ സിനിമയിൽ വിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഉർവശി പറഞ്ഞത്. മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണെങ്കിലും ഇടയ്ക്ക് കുഞ്ഞാറ്റ ഉർവശിയെ കാണാനായും എത്താറുണ്ട്.