ഒരു പിടി മികച്ച സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് പ്രിയങ്കിരായായി മാറിയ നടിയാണ് അഞ്ജലി. മലയാളികൾക്കും ഏറെ സുപരിചിതമായ മുഖമാണ് നടി അഞ്ജലിയുടേത്. എങ്കേയും എപ്പോതും, അങ്ങാടിതെരു തുടങ്ങിയ സിനിമകളാണ് തമിഴ് നടി അഞ്ജലിയെ മലയാളികൾക്ക് സുപരിചിതയാക്കി മാറ്റിയത്.
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് അഞ്ജലി. ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറിയത്. കോമേഴ്‌സ്യൽ നായികയായി മാത്രമല്ല കാമ്പുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിച്ച വളരെ ചുരുക്കം തമിഴ് നടിമാരിൽ ഒരാളാണ് നടി അഞ്ജലി.
മറ്റുള്ള ഭൂരിഭാഗം തമിഴ് നടിമാരും നായകനൊപ്പം ഡാൻസ് കളിക്കാനും റൊമാൻസ് ചെയ്യാനും മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് അഞ്ജലി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയത്. 2006 ൽ അഭിനയ ജീവിതം ആരംഭിച്ച അഞ്ജലി പതിനേഴ് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. തമിഴിന് പുറമെ ചില തെലുങ്ക് സിനിമകളിലും മലയാളം സിനിമകളിലുമെല്ലാം അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
റാം സംവിധാനം ചെയ്ത കട്രതു തമിഴ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്. പിന്നീട് അങ്ങാടി തെരൂ, എങ്കേയും എപ്പോതും തുടങ്ങിയ നിരവധി ഹിറ്റുകളിലെ നായികയായി. നായിക വേഷത്തിൽ മാത്രമല്ല സഹ നടിയായും അഞ്ജലി കയ്യടി നേടി. അഭിനയത്തിന് പുറമെ ഐറ്റം ഡാൻസിലും അഞ്ജലി കയ്യടി നേടിയിട്ടുണ്ട്. ഈയ്യടുത്ത് ഹിറ്റായി മാറിയ റാ റാ റഡ്ഡി പാട്ടിലെ അഞ്ജലിയുടെ ചുവടുകൾ ഹരമായത്.
സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും അഞ്ജലി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്സിന്റെ തമിഴ് ആന്തോളജിയിൽ ഇരട്ട വേഷത്തിലെത്തിയാണ് അഞ്ജലി കയ്യടി നേടുന്നത്. ഇപ്പോഴിതാ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ഫാൾ എന്ന സീരീസുമായി എത്തുകയാണ് അഞ്ജലി. സിനിമയിൽ താരങ്ങളുടെ ഇന്റിമേറ്റ് രംഗങ്ങൾ എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
കഥാപാത്രങ്ങൾക്ക് ഇടയിലെ ബന്ധവും കഥാപാത്രം കടന്നു പോകുന്ന മാനസിക ഈവസ്ഥയുമൊക്കെ അവതരിപ്പിക്കാൻ ഇന്റിമേറ്റ് രംഗങ്ങൾക്ക് സാധിക്കാറുണ്ട്. മുമ്പത്തേതിനേക്കാളും ഉപരിയായി സിനിമാ ലോകം കൂടുതൽ കരുതലോടെയാണ് ഇന്ന് ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നത്.
ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി അഞ്ജലി. ഗലാട്ട യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തന്റെ പുതിയ വെബ് സീരീയ ദ ഫാളിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നിരിക്കുന്നത്. തന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് അഞ്ജലി പറയുന്നത്.
എത്രത്തോളം പോകുമെന്ന് അറിയില്ലെന്നും തന്റെ കംഫർട്ട് സോൺ എത്രത്തോളമാണെന്ന് തനിക്കറിയില്ലെന്നും അഞ്ജലി പറയുന്നു. പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ ചുംബനം രംഗങ്ങൾക്കിടെ താൻ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരയുമെന്നും അഞ്ജലി പറയുന്നു. തിരികെ ഷോട്ടിലേക്ക് മടങ്ങി വരുന്നത് ഏറെ കരഞ്ഞതിൽ പിന്നെയാണ്.
ഒരു പോയന്റിലെത്തുമ്പോൾ ആ രംഗങ്ങൾ തന്നെ ട്രിഗർ ചെയ്യുമെന്ന് അഞ്ജലി പറയുന്നത്. എന്നാൽ ലിപ് ലോക്ക് രംഗത്തിന്റെ കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും അഞ്ജലി പറയുന്നന്നുണ്ട്. ലിപ് ലോക്ക് രംഗമാകുമ്പോൾ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാം. ഒരുപാട് പേർക്ക് മുന്നിലാണ് അഭിനയിക്കുന്നത് എന്നതും പ്രശ്നമായി അഞ്ജലി ചൂണ്ടി കാണിക്കുന്നു.
എത്ര ചെറിയ ക്രൂവാണെങ്കിലും കുറഞ്ഞത് പതിനഞ്ചു പേരെങ്കിലും എന്തായാലും സെറ്റിലുണ്ടാകും എന്നാണ് അഞ്ജലി പറയുന്നത്. അതിനിടെ താൻ നേരത്തെ ഒരു ടോക്സിക് റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും അഞ്ജലി പറയുന്നുണ്ട്.
അതെ ഞാനൊരു ടോക്സിക് റിലേഷൻഷിപ്പിലായിരുന്നു. ആരുടേയും പേര് പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാൻ കരുതിയിരുന്നത്ര നല്ല ഒന്നായിരുന്നില്ല അത് എന്നാണ് അഞ്ജലി പറഞ്ഞത്.
റിലേഷൻഷിപ്പാണോ കരിയറാണോ വേണ്ടതെന്ന് ഒരു സ്ത്രീയ്ക്ക് ചിന്തിക്കേണ്ടി വരേണ്ടതാണ് ടോക്സിക് റിലേഷൻഷിപ്പായി അഞ്ജലി പറഞ്ഞിരിക്കുന്നത്. ഒരു പുരുഷന് വിവാഹം കഴിക്കുകയും ജോലിയ്ക്ക് പോകുന്നത് തുടരുകയും ചെയ്യാൻ ആകുമെങ്കിൽ പെണ്ണിനും സാധിക്കുമെന്നാണ് അഞ്ജലി പറയുന്നത്. ഈയ്യടുത്ത് തന്റെ പ്രണയ പരാജയത്തെക്കുറിച്ച് അഞ്ജലി പറഞ്ഞത് വലിയ വാർത്തയായി മാറുകയായിരുന്നു.
Also Read
ദീലിപേട്ടനും ഞാനും മഞ്ജു ചേച്ചിയും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു; കാവ്യാമാധവന്റെ വാക്കുകൾ വൈറൽ