മെഗാസ്റ്റാർ മമ്മൂട്ടി നായകനായി സലിം അഹമ്മദിന്റെ സംവിധാനത്തിൽ 2013ൽ പ്രദർശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ. പിന്നീട് മലയാളത്തിൽ നായികയായും സഹതാരമായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി.
തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയിൽ സഥിര താമസം ആക്കിയിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്.പിന്നീട് ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പാപ്പൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി.
അതേ സമയം തന്റെ കരിയറിന്റെ തുടക്ക കാലത്ത് മാനസികമായി തന്നെ അലട്ടിയ ഒരു സംഭവത്തെ കുറിച്ചും അതിനൊരു മധുരപ്രതികാരം ചെയ്തതിനെ കുറിച്ചും നൈല ഉഷ മുമ്പ് ഒരിക്കൾ വെളിപ്പെടുത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെ ഇരുന്നതിനാൽ ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല.
പിന്നെ ഞാൻ നാട്ടിൽ തിരിച്ചു വന്നു കഴിഞ്ഞു പുതിയ എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ വേണ്ടി ആ ചാനലിൽ ചെന്നപ്പോൾ ആ ചാനലിന്റെ ഹെഡ് അവിടെ ഉണ്ടായിരുന്നു. അയാൾ എന്നെ വലിയൊരു റൂമിലേക്ക് വിളിപ്പിച്ചു അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അദ്ദേഹം അത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ ചറപറാന്ന് ചീത്ത പറഞ്ഞു.
ഞാൻ അവിടെ നിന്ന് കരഞ്ഞു പോയി. പിന്നീട് ഒരിക്കൽ അദ്ദേഹം എന്നോട് ഒരു ഷോ ചെയ്യുമോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ചാനലിലേക്ക് വിളിച്ചു. ഞാൻ ആ ഓഫർ നിരസിച്ചാണ് സന്തോഷം കണ്ടെത്തിയത്. ദേവാസുരം സിനിമയിൽ രേവതി പറയുന്നത് പോലെ എന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങൾ ആഗ്രഹിക്കുന്നൊരു മനസ്സെന്നും താരം പറയുന്നു.
വിവാഹതിയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നൈല. ഭർത്താവ് റോണയും മകൻ അർണവും ഒന്നിച്ച് നൈല ദുബായിയിലാണ് താരം സ്ഥിരതാമസം. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും പുത്തൻ ഫോട്ടോ ഷൂട്ടുകളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.